Widgets Magazine
09
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രക്ഷോഭം 12ാം ദിവസത്തിലേക്ക്..ഇറാൻ ആളിക്കത്തുന്നു..ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള ഖമേനിയെ കൊല്ലാനുള്ള പടപ്പുറപ്പാട്..അമേരിക്കൻ പട്ടാളം നീക്കം തുടങ്ങി..45 മരണം..


ഇനി യുദ്ധത്തിന്‍റെ നാളുകള്‍... നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലേക്ക് കോൺഗ്രസ്; ചൊവ്വ, ബുധന്‍ ദിവസങ്ങളിൽ മധുസൂദന്‍ മിസ്ത്രി കേരളത്തില്‍ ചര്‍ച്ചകള്‍ നടത്തും


ആധാറിന്റെ ഔദ്യോഗിക ചിഹ്നത്തിന് പുതിയ പേര് ഉദയ് ..... ആധാറിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി യുണിക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ


നവാ​ഗതർക്ക് അവസരം.... എല്ലാഗായകരുടെയും ഭക്തിഗാനങ്ങൾ ശബരീശ സന്നിധിയിൽ ഇനി മുഴങ്ങും, പുതുതായി രചിച്ച് ചിട്ടപ്പെടുത്തി സ്വരമാധുരിയോടെ ആലപിച്ച ഭക്തിഗാനങ്ങളും പട്ടികയിൽ ദേവസ്വം ബോർഡ് ഉൾപ്പെടുത്തും


തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചെന്ന കേസിൽ ശിക്ഷിക്കപ്പെട്ട മുൻ മന്ത്രി അഡ്വ. ആന്റണി രാജുവിനെതിരായ അച്ചടക്ക നടപടി ഇന്ന് ബാർ കൗൺസിൽ പരിഗണിക്കും

സ്‌കുസോ ഐസ് 'ഒ' മാജിക് ഡെസേര്‍ട്ട് കഫേ തൃശൂരില്‍ പ്രവർത്തനം ആരംഭിച്ചു; കേരളത്തിലെ ആദ്യത്തെയും, രാജ്യത്തെ ഇരുപത്തി നാലാമത്തെയും കഫേ ആണ് തൃശൂരിൽ തുറന്നത്...

16 JANUARY 2024 09:55 AM IST
മലയാളി വാര്‍ത്ത

ഐസ് ക്രീം പ്രേമികൾക്കായി പോപ്പ്‌സിക്കിളുകൾ തല്‍ത്സമയം തയ്യാറാക്കി നൽകുന്ന രാജ്യത്തെ പ്രമുഖ കമ്പനിയായ സ്‌കൂസോ ഐസ് 'ഒ' മാജിക് തങ്ങളുടെ കേരളത്തിലെ ആദ്യ 'ലൈവ് പോപ്‌സിക്കിൾ കൺസെപ്റ്റ് ആൻഡ് ഡെസേർട് കഫേ' തൃശൂരിൽ തുറന്നു. രാജ്യത്തെ ഇരുപത്തി നാലാമത്തെ ഷോപ്പാണ് സാംസ്‌കാരിക നഗരത്തില്‍ പ്രവര്‍ത്തനമാരംഭിച്ചത്. തൃശൂര്‍ നഗരത്തിലെ സ്വരാജ് റൗണ്ടില്‍ നയ്ക്കനാല്‍ സിറ്റി സെന്റർ ഇനി ഐസ്‌ക്രീം വിഭവങ്ങളുടെ പൂരപ്പറമ്പായി മാറും. ഉപഭോക്താക്കളുടെ ആരോഗ്യ സംരക്ഷണാർത്ഥം പഞ്ചസാര അളവ് നന്നേ കുറച്ചാണ് സ്‌കൂസോ ഐസ് 'ഒ' മാജിക് ഐക്‌സ്‌ക്രീമുകൾ തയ്യാറാക്കുന്നത്.

ലൈവ് പോപ്സിക്കിള്‍ എന്ന ആശയം ആദ്യമായി അവതരിപ്പിക്കുന്നത് സ്‌കൂസോ ഐസ് 'ഒ' മാജിക് ആണ്. ഉപഭോക്താക്കള്‍ തങ്ങൾക്ക് ഇഷ്ടമുള്ള പഴങ്ങള്‍ തിരഞ്ഞെടുത്ത് നൽകിയാൽ പോപ്സിക്കിളുകൾ മിനിറ്റുകള്‍ക്കുള്ളില്‍ തത്സമയം തയാറാക്കുന്ന കലാവിരുന്നിന് സാക്ഷ്യം വഹിക്കാനാകും എന്നതാണ് മറ്റൊരു സവിശേഷത. ഉപഭോക്താക്കൾ തിരഞ്ഞെടുക്കുന്ന ഫലങ്ങളുടെ രൂചിയിലുള്ള പോപ്‌സിക്കിളുകൾ സ്‌കൂസോ ഐസ് 'ഒ' മാജിക് തത്സമയം തയ്യാറാക്കി നൽകും. ഇവ കൂടാതെ, വാഫിളുകൾ, പാൻകേക്കുകൾ, ഡെസേർട് കേക്കുകൾ, സണ്ഡേ തുടങ്ങിയ മറ്റു രുചികരമായ വിഭവങ്ങളും ഉപഭോക്താവിന്റെ താത്പര്യം അനുസരിച്ചു ലഭ്യമാക്കും.

ആരോഗ്യമുള്ള ജനത എന്ന ദൗത്യമാണ് സ്‌കൂസോ ഐസ് 'ഒ' മാജിക്കിനെ നയിക്കുന്നത്. അതുകൊണ്ട് തന്നെ 100% പ്രകൃതിദത്ത ഉല്‍പ്പന്നങ്ങള്‍ വാഗ്ദാനം ചെയ്യാനും ശീതീകരിച്ച മധുരപലഹാര മേഖലയിലെ വൈദഗ്ധ്യത്തിന്റെയും പുതുമയുടെയും പര്യായമായ ഒരു ബ്രാന്‍ഡ് എന്ന നിലയില്‍ വ്യാപകമായ അംഗീകാരം നേടാനും സ്‌കൂസോ ഐസ് 'ഒ' മാജിക് ലക്ഷ്യമിടുന്നു. രാസവസ്തുക്കളും പ്രിസര്‍വേറ്റീവുകളും ഉപയോഗിക്കാതെ വൈവിധ്യമാർന്ന പഴങ്ങളില്‍ നിന്ന് തയ്യാറാക്കിയ പോഷകസമൃദ്ധമായ ഡെസേർട്ടുകളാണ് സ്‌കൂസോ ഐസ് 'ഒ' മാജിക് അവതരിപ്പിക്കുന്നത്.

പാക്കിംഗ് കാരണം ഉണ്ടാകുന്ന മാലിന്യം പരമാവധി കുറച്ച് പരിസ്ഥിതി നാശം പരമാവധി ചെറുക്കാനും സൂക്ഷ്മമായ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സുസ്ഥിര സംരംഭങ്ങള്‍ സ്ക്കൂസോ സജീവമായി പിന്തുടരുന്നു. ഉപഭോക്തൃ സുരക്ഷയും പരിസ്ഥിതി സൗഹൃദവും ഉറപ്പുനല്‍കുന്ന, ഭക്ഷ്യയോഗ്യ വസ്തുക്കൾ ഉൾപ്പെടുത്തി അരി അധിഷ്ഠിതമായ സ്‌ട്രോയും കമ്പനി അവതരിപ്പിക്കുന്നു എന്നത് ഏറെ ശ്രദ്ധേയമായ ചുവടുവയ്പ്പാണ്.

'സവിശേഷവും പ്രകൃതിദത്തവുമായ ശീതീകരിച്ച മധുരപലഹാരങ്ങള്‍ ഉണ്ടാക്കാനുള്ള ദൈനംദിന യാത്ര എന്റെ അഭിനിവേശം വര്‍ദ്ധിപ്പിക്കുന്നു. തൃശ്ശൂരില്‍ ഞങ്ങളുടെ ഉദ്ഘാടന ഔട്ട്ലെറ്റ് തുറന്നു എന്നത് ഞങ്ങള്‍ക്ക് വലിയ ആവേശമാണ്.

ഞങ്ങളുടെ ലൈവ് പോപ്സിക്കിള്‍ കണ്‍സെപ്റ്റിലൂടെയും നാവില്‍ കൊതിയൂറുന്ന മധുരപരഹാരങ്ങളുടെ വലിയ ശേഖരത്തിലൂടെയും ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ അനുഭവം നല്‍കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം,' സ്‌കൂസോ ഐസ് 'ഒ' മാജിക്കിന്റെ സ്ഥാപകനും ഡയറക്ടറുമായ മുഹമ്മദ് ഫര്‍ഹാന്‍ പറഞ്ഞു. 100% പ്രകൃതിദത്ത ചേരുവകള്‍ ഉപയോഗിക്കുന്നതിനും സുസ്ഥിരമായ സമ്പ്രദായങ്ങള്‍ സ്വീകരിക്കുന്നതിനുമുള്ള അചഞ്ചലമായ പ്രതിബദ്ധത അസാധാരണമായ അഭിരുചികളോടും പരിസ്ഥിതി ബോധത്തോടുമുള്ള ഞങ്ങളുടെ സമര്‍പ്പണത്തിന് അടിവരയിടുന്നു. സന്തുഷ്ടവും ഉത്തരവാദിത്തവുമുള്ള ഒരു നാളെയിലേക്കുള്ള പാത ഞങ്ങള്‍ ഒരുമിച്ച് കെട്ടിപ്പടുക്കുകയാണ്. രുചികരമായ ഈ യാത്രയില്‍ ഞങ്ങളോടൊപ്പം ചേരൂ, അദ്ദേഹം ആവശ്യപ്പെട്ടു.

'ഗൃഹാതുരത്വമുണര്‍ത്തുന്ന ലൈവ് പോപ്സിക്കിള്‍ ആശയത്തിലൂടെയും ഡെസേര്‍ട്ട് കഫേയിലൂടെയും മധുര പ്രേമികള്‍ക്ക് സന്തോഷം പകരാനുള്ള അവസരമാണിത്', കമ്പനിയുമായുള്ള സഹകരണത്തില്‍ ആവേശം പ്രകടിപ്പിച്ച് ലാ മകാസി എന്റര്‍പ്രൈസസില്‍ നിന്നുള്ള ഫ്രാഞ്ചൈസി യൂണിറ്റ് പാര്‍ട്ണര്‍ മുരളീധരന്‍ വി.സി റാം, മേഘാ മുരളീധരൻ എന്നിവർ അഭിപ്രായപ്പെട്ടു. 'യുവതലമുറയ്ക്ക് സ്‌കൂസോയില്‍ നിന്നുള്ള സ്വാദിഷ്ടവും പോഷകസമൃദ്ധവുമായ മധുരവിഭവങ്ങള്‍ പരിചയപ്പെടുത്തുന്നത് കേവലം ആഹ്ളാദകരമായ അനുഭവം സൃഷ്ടിക്കുക മാത്രമല്ല, അവരുടെ മൊത്തത്തിലുള്ള സന്തോഷത്തിന് പിന്തുണ നല്‍കുകയും ആരോഗ്യപരമായ വികസനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

ഏറെ സന്തോഷം പ്രതീക്ഷിച്ചു കൊണ്ടാണ് ഞങ്ങളുടെ സവിശേഷമായ വാഗ്ദാനങ്ങള്‍ തൃശ്ശൂരുകാര്‍ക്ക് നല്‍കുന്നത്. പുതിയ സ്‌കൂസോ ഐസ് 'ഒ' മാജിക് ഔട്ട്ലെറ്റ് കുടുംബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും മധുരപലഹാര പ്രേമികള്‍ക്കും ഒരുപോലെ പ്രിയപ്പെട്ട ഇടമായി മാറുമെന്ന് ഉറപ്പുണ്ട്,' അവർ പറഞ്ഞു. ഉയര്‍ന്ന ഗുണമേന്മയും പുതുമയും ഉള്ള ആരോഗ്യകരമായ ചേരുവകള്‍ ഉപയോഗിച്ച് സൂക്ഷ്മമായി തയ്യാറാക്കിയ, വെജിറ്റേറിയന്‍ മെനു ആസ്വദിക്കാന്‍ മധുരപലഹാര പ്രേമികള്‍ക്ക് ഇനി സ്‌കൂസോ ഐസ് 'ഒ' മാജിക് ഡെസേര്‍ട്ട് കഫേയിലേക്ക് പോകാം. തൃശൂർ നായ്കനാൽ സ്വരാജ് റൗണ്ട് സിറ്റി സെന്ററിലെ ഗ്രൗണ്ട് ഫ്ലോറിലുള്ള 36/4071-1 നമ്പർ ഷോപ്പിലാണ് സ്‌കൂസോ ഐസ് 'ഒ' മാജിക് ഡെസേര്‍ട്ട് കഫേ സ്ഥിതി ചെയ്യുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റിപ്പോർട്ടറിൽ MLA ഓഫീസിന്റെ മുറി ടൂർ..! അട ഗൊമ്മാളെ...! പ്രശാന്തിന്റെ ആദ്യ ഗസ്റ്റ് ശ്രീലേഖ,പാലുകാച്ച് കഴിഞ്ഞു  (11 minutes ago)

കാര്യകാരണങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കാന്‍ ഇന്ന് രാവിലെ 10 ന് എല്‍ഡിഎഫ് യോഗം ചേരും  (17 minutes ago)

സിനിമാ ഷൂട്ടിങ്ങുകളും നിർത്തി വയ്ക്കാൻ തീരുമാനം  (24 minutes ago)

IRAN 'ഖമനയിയുടെ അന്ത്യ'മെന്ന് പ്രതിഷേധക്കാര്‍  (43 minutes ago)

വരവിനേക്കാൾ ചിലവ്! അലങ്കാര വസ്തുക്കൾ സ്വന്തമാക്കും: ഈ രാശിക്കാർ ഇന്ന് ശ്രദ്ധിക്കുക  (59 minutes ago)

ഗോവിന്ദന്റെ മുന്നിലിട്ട് ആര്യയെ വലിച്ച് കീറി ഉപ്പുതേച്ച് വിട്ടു..! പച്ചയ്ക്ക് തെറിവിളി..! പൊട്ടിക്കരഞ്ഞ് ആര്യ  (1 hour ago)

രാഹുലിനെ ചൊറിഞ്ഞ് വാരി അതിജീവിതയുടെ ഭർത്താവിന് മുട്ടൻ പണി, ചവിട്ടി പുറത്താക്കി BJP..! സംഭവിച്ചത് ഇത്  (1 hour ago)

സതീശാ.. ഒരു പൊടിക്ക് അടങ്ങ് ഷാഫി തീരുമാനിക്കും സതീശൻ അനുസരിക്കും..ഒതുങ്ങിയില്ലെങ്കിൽ BJP തൂക്കും..!കുത്തി നാറ്റിക്കാതെ..!  (1 hour ago)

കോൺഗ്രസിന്റെ കണ്ണിൽ പാലക്കാട് തന്നെ.. യൂത്തന്മാർ അറിഞ്ഞിറങ്ങി തന്ത്രങ്ങള്‍ മെനഞ്ഞ് മുന്നില്‍ നിന്ന് എം കെ രാഘവനും ഷാഫിയും ജില്ലയിലെ 13 സീറ്റുകളില്‍ ഒമ്പത് സീറ്റുകള്‍ പിടിക്കാന്‍ ഉറപ്പിച്ചു യുഡിഎഫിന്  (1 hour ago)

ചിറക്കരയിലെ കടുവ സാന്നിദ്ധ്യം....  (1 hour ago)

മെഡിക്കൽ കോളേജ് ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക്...  (1 hour ago)

പി.എം റോഡിൽ അയ്യപ്പഭക്തന്മാർ സഞ്ചരിച്ച വാഹനങ്ങൾ തമ്മിലിടിച്ച് കർണാടക സ്വദേശി മരിച്ചു...  (1 hour ago)

ഇനി യുദ്ധത്തിന്‍റെ നാളുകള്‍... നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലേക്ക് കോൺഗ്രസ്; ചൊവ്വ, ബുധന്‍ ദിവസങ്ങളിൽ മധുസൂദന്‍ മിസ്ത്രി കേരളത്തില്‍ ചര്‍ച്ചകള്‍ നടത്തും  (1 hour ago)

ഇറാനിൽ ഇന്റർനെറ്റ് വിച്ഛേദിച്ചു  (1 hour ago)

തൃശൂരിൽ രണ്ടു മരണം  (2 hours ago)

Malayali Vartha Recommends