Widgets Magazine
01
May / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് മേയ് ഒന്നിന് കനത്ത മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ‌ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു... പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്..


പുഴുത്ത മൃഗത്തോടുള്ള ദയപോലുമില്ല,പാമ്പിനെ കൊണ്ട് കടിപ്പിച്ച് കണ്ട് രസിച്ചു; സ്നേഹയോട് അയാൾ ചെയ്തത് കണ്ടാൽ അറയ്ക്കും


ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടയിൽ..ഷഹബാസ് ഷെരീഫ് ആശുപത്രിയിൽ..ചികിത്സയിൽ ഇരിക്കുന്നതിന്റെ രേഖയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്..


പ്രശസ്ത ക്രിമിനൽ അഭിഭാഷകൻ ബി.എ. ആളൂർ അന്തരിച്ചു...ഉച്ചയ്ക്ക് ഒരു മണിയോടെ മരണം..കേരളത്തിലെ കൊടും ക്രിമിനലുകളുടെ അവസാന ആശ്രയം..


മണ്ടത്തരം മാത്രം വിളമ്പുന്ന പാകിസ്ഥാൻ ..ഇന്ത്യയുമായുള്ള സംഘര്‍ഷം തുടങ്ങിയ സാഹചര്യത്തില്‍ പണ്ടേ തളര്‍ന്നിരിക്കുന്ന പാക്കിസ്ഥാന്റെ സമ്പദ്വ്യവസ്ഥയ്ക്ക് വീണ്ടും തിരിച്ചടി കിട്ടി... വീണ്ടും പണി ഇരന്നു വാങ്ങും ...പാകിസ്താന്റെ ഇതുവരെയുള്ള ചരിത്രം അതാണ്

അതിരുവിട്ട വിവാഹാഘോഷത്തിനിടെ ഗതാഗത കുരുക്ക്; വരന്റെ സുഹൃത്തുക്കൾ ഒരുക്കിയ ഒട്ടകയാത്രയിൽ സംഭവിച്ചത്...

18 JANUARY 2024 03:33 PM IST
മലയാളി വാര്‍ത്ത

ഒട്ടകത്തിന്റെ പുറത്ത് കയറി വരൻ വന്നതിന് പിന്നാലെ, കണ്ണൂർ വാരത്ത് അതിരുവിട്ട വിവാഹാഘോഷച്ചടങ്ങിനെതിരെ കേസെടുത്ത് പൊലീസ്. ഗതാഗത തടസമുണ്ടാക്കി വിവാഹാഘോഷം നടത്തിയതിനാണ് വരൻ റിസ്വാനെയും 25 സുഹൃത്തുക്കളെയും ചേർത്ത് ചക്കരക്കൽ പൊലീസ് കേസ് എടുത്തിരിക്കുന്നത്. വിവാഹ ആഘോഷം അതിരുവിട്ടതിൽ വധുവിന്റെ വീട്ടുകാരിൽ നിന്ന് വിശീകരണം ചോദിച്ചതായി മഹല്ല് കമ്മിറ്റിയും വ്യക്തമാക്കി. കഴിഞ്ഞ ഞായറഴ്ച കണ്ണൂർ വാരത്ത് നടന്ന വിവാഹ വിരുന്നിന്റെ ഭാഗമായാണ് വളപട്ടണം സ്വദേശി റിസ്വാൻ ഒട്ടകപുറത്ത് കയറി വധുവിന്റെ വീട്ടിലേക്ക് വന്നത്. ശനിയാഴ്ച്ച വിവാഹം കഴിഞ്ഞ് പിറ്റേന്നായിരുന്നു വിരുന്ന്. വളപട്ടണത്ത് നിന്ന് പുറപ്പെട്ട വരന്റെ കൂട്ടർ മുണ്ടയാട് എത്തിയപ്പോഴാണ് കൂട്ടുകാരുടെ ഒരു സംഘം ഇടപ്പെട്ട് റിസ്വാനെ ഒട്ടകപുറത്ത് കയറ്റിയത്.

അലങ്കരിച്ച ഒട്ടകത്തിന് മുകളിൽ കിരീടം ചൂടി കോട്ടും സ്യൂട്ടും അണിഞ്ഞ് വരൻ. അകമ്പടിയായി ബാന്റ് മേളവും പുഷ്പവൃഷ്ടിയും .വിരുന്നിന് എത്തിയവർക്കും റോഡിലൂടെ പോയവർക്കുമെല്ലാം കൗതുകം സൃഷ്ട്ടിച്ചു. പക്ഷേ പെട്ടെന്ന് വലിയ ഗതാഗത കുരുക്കിന് വഴിവെച്ചു . കണ്ണൂർ - ഇരിട്ടി റോഡിൽ വിമാന താവളത്തിലേക്ക് അടക്കം പോകേണ്ടവർ കുടുങ്ങി.. ആൾക്കൂട്ടത്തെ ഒഴിവാക്കാൻ ചക്കരക്കൽ പൊലീസിന് ഒടുവിൽ ലാത്തി വീശേണ്ടി വന്നു.. വരനെ ഓട്ടക പുറത്തു നിന്ന് പൊലീസ് താഴെ ഇറക്കുകയും ചെയ്തു. റിസ്വാന്റെ സുഹൃത്തുക്കൾ ഒരുക്കിയ ഒട്ടകയാത്ര വധുവിന്റെ വീട്ടുകാർക്കും മുൻകൂട്ടി അറിയില്ലായിരുന്നു. ആഘോഷം അതിരുവിട്ട സങ്കടത്തിലാണ് രണ്ടു കുടുംബവും. ആഘോഷത്തിനെതിരെ മഹല്ല് കമ്മിറ്റിയിൽ നിന്നടക്കം വിമർശനം ഉയർന്നതിനു പിന്നാലെയാണ് ചക്കരക്കൽ പൊലീസ് കേസ് എടുത്തത്.

എന്നാൽ ഗതാഗതം തടസപ്പെടുത്തി നടത്തിയ വിവാഹ ആഘോഷം വീട്ടുകാരുടെ അറിവോടെയല്ലെന്ന് വരന്‍റെ പിതാവ് വ്യക്തമാക്കി. അത്തരം ആഘോഷങ്ങള്‍ക്ക് എതിരാണെന്നും വരന്‍ റിസ്വാന്‍റെ പിതാവ് പറഞ്ഞു. റിസ്വാന്റെ സുഹൃത്തുക്കൾ ഒരുക്കിയ ആഘോഷമായിരുന്നു. കണ്ടപ്പോൾ തന്നെ തടയാൻ ശ്രമിച്ചതാണെന്നും ഇത്തരം ആഘോഷങ്ങൾ ഇനി ഉണ്ടാകാൻ പാടില്ലെന്നും റഹീസ് പറഞ്ഞു.

അന്യായമായി സംഘം ചേർന്നതിനും ഗതാഗതതടസ്സമുണ്ടാക്കിയതിനുമാണ് കേസെടുത്തതെന്ന് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി പറഞ്ഞു. വഴിമുടക്കിയുളള കല്യാണ ഘോഷയാത്രയും ആഘോഷത്തിന്റെ വീഡിയോകളും സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു.

 

ആംബുലൻസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ കുരുക്കിൽ കുടുങ്ങിയതിനാൽ വിവാഹ ഘോഷയാത്ര ഗതാഗതക്കുരുക്കിന് ഇടയാക്കിയതായി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഘോഷയാത്രയിൽ പുക തോക്കുകൾ ഉപയോഗിച്ചതും സഹയാത്രികരുടെ സൈറ്റ് തടഞ്ഞതും പരാതിയിൽ പരാമർശിച്ചു.

തിരക്ക് കാരണം ആംബുലൻസ് കുടുങ്ങിയതോടെ നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി വരനെ നിർബന്ധിച്ച് ഒട്ടകത്തിൽ നിന്ന് ഇറക്കിവിടുകയായിരുന്നു. വരനൊപ്പം എത്തിയ രണ്ടുപേരെ പോലീസ് ചോദ്യം ചെയ്യുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇവരെ പിന്നീട് താക്കീത് നൽകി വിട്ടയച്ചു. കഴിഞ്ഞയാഴ്ചയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ‘ഒട്ടക കല്യാണം’ നടന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആളൂരിനെ പ്രാകി കൊന്നത് തന്നെ "ചാകാൻ ഞാൻ ആഗ്രഹിച്ചു"..! ഇട്ടുമൂടാൻ പൂത്ത പണം ഉണ്ടാക്കിയത് ഇങ്ങനെ..!  (19 minutes ago)

കോട്ടയം പേരൂരില്‍ മാതാവും പെണ്‍മക്കളും ആറ്റില്‍ ചാടി മരിച്ച സംഭവം; ഭര്‍ത്താവ് ജിമ്മിയും ഭര്‍തൃപിതാവ് ജോസഫും അറസ്റ്റില്‍  (1 hour ago)

പാക്കിസ്ഥാൻ വിമാനങ്ങൾക്ക് ഇന്ത്യയിൽ വിലക്ക്; വ്യോമാതിർത്തി അടച്ചു  (2 hours ago)

ലോക്മാന്യ തിലക് - തിരുവനന്തപുരം നോർത്ത് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ യുവാവിന്റെ മൃതദേഹം  (2 hours ago)

പാക്കിസ്ഥാന്‍ വിമാനങ്ങള്‍ക്ക് ഇന്ത്യയില്‍ വിലക്ക്  (10 hours ago)

ജിസ്മോളും മക്കളും ആറ്റില്‍ച്ചാടി മരിച്ച സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റില്‍  (11 hours ago)

കൈക്കൂലിക്കേസില്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥ അറസ്റ്റില്‍  (13 hours ago)

അമീബിക്ക് മസ്തിഷ്‌ക ജ്വരം പ്രതിരോധിക്കാനായി ഏകാരോഗ്യത്തില്‍ അധിഷ്ഠിതമായി പുതുക്കിയ മാര്‍ഗരേഖ പുറത്തിറക്കി; രോഗപ്രതിരോധം, പരിശോധന, ചികിത്സ എന്നിവ ക്രമീകരിക്കുന്നതിന് വിവിധോദ്ദേശ ആക്ഷന്‍ പ്ലാന്‍  (13 hours ago)

ലോക്മാന്യ തിലക് - തിരുവനന്തപുരം നോര്‍ത്ത് സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസില്‍ യുവാവിന്റെ മൃതദേഹം  (14 hours ago)

വേടന്‍ രാഷ്ട്രീയ ബോധമുള്ള മികച്ച കലാകാരനാണെന്നു മന്ത്രി എ.കെ. ശശീന്ദ്രന്‍  (14 hours ago)

ബിഹാര്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സമ്മര്‍ദങ്ങളുടെ നടുവില്‍ ജാതി സെന്‍സസ് പ്രഖ്യാപനം  (14 hours ago)

വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റ് ഈ നാടിനാകെ ഉണ്ടെന്ന് മുഖ്യമന്ത്രി  (14 hours ago)

പുലിപ്പല്ല് കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി റാപ്പര്‍ വേടന്‍  (14 hours ago)

ഇന്ത്യന്‍ സൈന്യത്തെ പേടിച്ച് കൊടുങ്കാട്ടില്‍ നിന്ന് പുറത്തിറങ്ങാതെ ഹാഷിം മൂസ ; പാക് പാരാ കമാന്‍ഡോയെ ജീവനോടെ തൂക്കും  (15 hours ago)

ദ്രോണാചാര്യന്‍ ഇനിയില്ല ; ഷൂട്ടിംഗ് പരിശീലകന്‍ ദ്രോണാചാര്യ സണ്ണി തോമസിന്റെ ഓര്‍മയില്‍ ശിഷ്യര്‍  (15 hours ago)

Malayali Vartha Recommends