യുവാക്കളെ മദ്യം നല്‍കി വശീകരിച്ച് പണം തട്ടിയിരുന്ന യുവതി പിടിയില്‍

സമ്പന്നരായ യുവാക്കളെ കണ്ടെത്തി വശീകരിച്ച് വിജനമായ സ്ഥലങ്ങളിലെത്തിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയിരുന്ന യുവതി പിടിയില്‍. ഹരിയാനയില്‍ നടന്ന സംഭവത്തില്‍ ഒരു പബ്ബിലെ ജീവനക്കാരിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പബ്ബിലെത്തുന്ന സംസ്ഥാനത്ത് അകത്തും പുറത്തുമുള്ള പണക്കാരായ യുവാക്കളെ വശീകരിച്ച് പണം തട്ടുകയായിരുന്നു യുവതിയുടെ രീതി. യുവതിക്കൊപ്പം രണ്ട് സഹായികളും പോലീസിന്റെ പിടിയിലായി.
2015 ഡിസംബര്‍ 22ന് പാര്‍വീന്ദര്‍ എന്നയാള്‍ നല്‍കിയ പരാതിയിലാണ് പോലീസ് നടപടി. തന്നെ വശീകരിച്ച് വിജനമായ സ്ഥലത്തെത്തിച്ച യുവതി മറ്റൊരാളുടെ സഹായത്തോടെ പണവും കാറും തട്ടിയെടുത്തുവെന്നായിരുന്നു പരാതി. വ്യാജ പീഡനക്കേസില്‍ കുടുങ്ങി മാനംകൊടുത്തുമെന്നും സംഘം ഭീഷണിപ്പെടുത്തിയിരുന്നതായാണ് റിപ്പോര്‍ട്ട്.
ഉത്തര്‍ പ്രദേശിലെ മീററ്റ് സ്വദേശിയാണ് യുവതി. പിടിയിലായ പിയൂഷ്, റിഷാദ് എന്നിവര്‍ ഡല്‍ഹി അയാ നഗര്‍ സ്വദേശികളാണ്. സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചിരുന്ന മോനു എന്നയാളെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങള്‍ പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.
30ഓളം തട്ടിപ്പുകള്‍ നടത്തിയതായി സംഘം സമ്മതിച്ചു. യുവാക്കളെ മദ്യം നല്‍കി വശീകരിക്കുന്ന യുവതി ഇരയെ വിജനമായ സ്ഥലത്തേയ്ക്ക് കൊണ്ടുപോകും. പതുങ്ങിയിരിക്കുന്ന മറ്റ് സംഘാംഗങ്ങള്‍ ഇതിനിടയില്‍ വാഹനത്തില്‍ കടന്നുകൂടുകയും മോഷണം നടത്തുകയുമാണ് പതിവ്. സംഭവം പുറത്തുപറഞ്ഞാല്‍ മാനം കളയുമെന്നാണ് ഭീഷണി മുഴക്കിയിരുന്നത്. യുവതി ഒരു ബാര്‍ ഉടമയ്ക്ക് എതിരെ ഉള്‍പ്പടെ നിരവധിപ്പേര്‍ക്ക് എതിരെ മുമ്പ് കള്ളക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നതായും പോലീസ് കണ്ടെത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha