Widgets Magazine
27
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മലയാളിയായ വനിതാ ടിടിഇയെ ആക്രമിച്ച അസം സ്വദേശി അറസ്റ്റ‌ിൽ...ടിക്കറ്റ് എടുക്കാത്തത് ചോദ്യം ചെയ്‌തതിനെ തുടർന്നുണ്ടായ തർക്കം..തള്ളിയിട്ട ശേഷം മുഖത്ത് മാന്തുകയും വസ്‌ത്രം കീറുകയും ചെയ്‌തു..


വൈറ്റ് ഹൗസ് അടച്ചിട്ടു..ഔദ്യോഗികവസതിയായ വൈറ്റ് ഹൗസിനു തൊട്ടു മുൻപിൽ ഭീകരൻ നുഴഞ്ഞു കയറി..അമേരിക്കയിൽ സുരക്ഷാ അവതാളത്തിലോ..അതിസുരക്ഷാ മേഖലയില്‍ ഭീകരാക്രമണം..


ഞെട്ടലോടെ ലോകം... ഹോങ്കോങ്ങിലെ പാർപ്പിട സമുച്ചയങ്ങളിൽ വൻ തീപിടിത്തം; 44 മരണം, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു, 279 പേരെ കാണാതായി, വൈറ്റ് ഹൗസിനു സമീപമുണ്ടായ വെടിവയ്പിൽ 2 സൈനികർക്ക് പരുക്ക്; പ്രതി പിടിയിൽ, അഫ്ഗാൻ സ്വദേശിയെന്ന് സംശയം


ഭക്തർക്ക് സു​ഗമദർശനം....ശബരിമലയിൽ ദർശനം നടത്തിയവരുടെ എണ്ണം പത്ത് ലക്ഷത്തോടടുക്കുന്നു....


സങ്കടക്കാഴ്ചയായി... വെൽഡിങ് ജോലി ചെയ്യുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

സാധന-സാമഗ്രികൾ പങ്കുവയ്ക്കാൻ ഇടമൊരുക്കി ജില്ലാ ഭരണകൂടത്തിന്റെ പദ്ധതി; വോൾ ഓഫ് ലൗ...

30 JANUARY 2024 10:56 AM IST
മലയാളി വാര്‍ത്ത

നിരാലംബർക്കടക്കം സഹായകമാകുംവിധം സാധന-സാമഗ്രികൾ പൊതുവായി പങ്കുവയ്ക്കാൻ ഒരിടമൊരുക്കുന്ന 'വോൾ ഓഫ് ലൗവി'ന് ജില്ലയിൽ തുടക്കം. ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരിയുടെ നേതൃത്വത്തിൽ ജില്ലാ ഭരണകൂടവും വിവിധ വകുപ്പുകളും സന്നദ്ധസംഘടനകളും സംയുക്തമായാണ് 'വോൾ ഓഫ് ലൗവ്' എന്ന പങ്കുവയ്ക്കൽ ഇടങ്ങൾ സ്ഥാപിക്കുന്നത്. പൊതുഇടങ്ങളിലും ഓഫീസുകളിലും ആശുപത്രികളിലും സ്‌കൂളുകളിലും കോളജുകളിലും മറ്റു സ്ഥാപനങ്ങളിലും സ്ഥാപിക്കുന്ന 'വോൾ ഓഫ് ലൗ' കബോർഡുകളിൽ നമ്മൾ ഉപയോഗിക്കാതെ വെറുതോ വീട്ടിൽ സൂക്ഷിച്ചിട്ടുള്ളതും എന്നാൽ മറ്റുള്ളവർക്ക് ഉപയോഗപ്രദവുമായ സാധന-സാമഗ്രികൾ സംഭാവനയായി വയ്ക്കാം. നിരാലംബർക്കടക്കം ഉപകാരപ്പെടുന്ന പുതിയ വസ്ത്രങ്ങളടക്കമുള്ള എല്ലാ സാധന-സാമഗ്രികളും സംഭാവനയായി നൽകാം. ആവശ്യമുള്ളവർക്ക് ഇത് എടുത്തുകൊണ്ടുപോയി ഉപയോഗിക്കാം.

കോട്ടയം ജനറൽ ആശുപത്രിയിൽ സ്ഥാപിച്ച വോൾ ഓഫ് ലൗവിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി നിർവഹിച്ചു. ജില്ലാ കളക്ടർ ബാഗ് സംഭാവനയായി വോൾ ഓഫ് ലൗ കബോർഡിൽ വച്ചു. ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിക്കപ്പെടുന്നവർക്കായി ലയൺസ് ഡിസ്ട്രിക്ട് 318 ബിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കബോർഡ് സ്ഥാപിച്ചതിനൊപ്പം ബഡ്ഷീറ്റ്, വസ്ത്രങ്ങൾ, തുണികൾ, പേസ്റ്റ്, സോപ്പ്, ബ്രഷ്, ബക്കറ്റ്, മഗ് തുടങ്ങി നിർധനരും ആലംബഹീനരുമായ രോഗികൾക്ക് ആശുപത്രിവാസവുമായി ബന്ധപ്പെട്ട് ഉപയോഗിക്കേണ്ടിവരുന്ന സാധന-സാമഗ്രികളാണ് വോൾ ഓഫ് ലൗവിൽ സംഭാവനയായി ലയൺസ് ക്ലബ് നൽകിയത്.

ആവശ്യക്കാർക്ക് ഇവ എടുത്ത് ഉപയോഗിക്കാം. സംഭാവന നൽകാൻ ആഗ്രഹിക്കുന്നവർക്ക് സാധനസാമഗ്രികൾ വാങ്ങി ഇവിടുത്തെ വോൾ ഓഫ് ലൗ കബോർഡിൽ വയ്ക്കാം. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ജി. നിർമ്മൽ കുമാർ, ആശുപത്രി സൂപ്രണ്ട് ഡോ. എം. ശാന്തി, ലയൺസ് ഡിസ്ട്രിക്ട് 318 ബി ഗവർണർ ഡോ. ബിനോ ഐ. കോശി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, ശിരസ്തദാർ എൻ.എസ്. സുരേഷ് കുമാർ, ഹെഡ് നഴ്‌സ് അനിത, വൈസ് ഡിസ്ട്രിക്ട് ഗവർണർ വിന്നി ഫിലിപ്പ്, ക്യാമ്പിനറ്റ് സെക്രട്ടറി മാർട്ടിൻ ഫ്രാൻസിസ്, എൽ.സി.ഐ.എഫ്. കോ-ഓർഡിനേറ്റർ പി.സി. ചാക്കോ, റീജണൽ ചെയർപേഴ്‌സൺ അനിൽ പി.എസ്. നായർ എന്നിവർ പങ്കെടുത്തു.

വരൂ കരുതലും സ്‌നേഹവും പങ്കുവയ്ക്കാം

''വോൾ ഓഫ് ലൗ പരസ്പരം അറിയാതെ സാധന-സാമഗ്രികൾ പങ്കുവയ്ക്കാനുള്ള ഒരിടമാണ്. നമ്മൾ ഉപയോഗിക്കാതെ നിരവധി വസ്തുക്കളും സാധനങ്ങളും വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടായിരിക്കാം. എന്നാലത് മറ്റുള്ളവർക്ക് ഉപയോഗിക്കാൻ കഴിയുന്നതായിരിക്കും. ഇത് കൈമാറാൻ കഴിയുന്ന ഒരിടമാണ് വോൾ ഓഫ് ലൗ. പുതിയ വസ്ത്രങ്ങളും സാധന-സാമഗ്രികളുമടക്കം എന്തും ഇങ്ങനെ സംഭാവനയായി വോൾ ഓഫ് ലൗവിൽ വയ്ക്കാം. ആരാണ് സംഭാവനയായി നൽകിയിട്ടുള്ളതെന്നോ ആരാണ് അത് എടുത്ത് ഉപയോഗിക്കുന്നതെന്നോ പരസ്പരം അറിയുന്നില്ല. ആവശ്യക്കാർക്ക് എടുത്ത് ഉപയോഗിക്കാം.

 

അത് ചിലപ്പോൾ കുട്ടികൾ ഉപയോഗിച്ച ചെറിയ സൈക്കിളാകാം. സൈക്കിൾ വാങ്ങാൻ കഴിവില്ലാത്തവരുടെ മക്കൾക്ക് ഉപയോഗയോഗ്യമായ ആ സൈക്കിൾ ഉപകാരപ്പെട്ടേക്കാം. ആശുപത്രികളിൽ പ്രവേശിക്കപ്പെടുന്നവർക്ക് ചിലപ്പോൾ അവശ്യവസ്തുക്കൾ വാങ്ങാൻ കഴിയാത്ത സാഹചര്യമുണ്ടാകാം. അത് വോൾ ഓഫ് ലൗവിലൂടെ നമുക്ക് നൽകാനാകും. അവർക്ക് സഹായമേകാനാകും. ആർക്കും എന്തും വോൾ ഓഫ് ലൗവിൽ സംഭാവനയായി വയ്ക്കാം. ആവശ്യമുള്ള ആർക്കും അത് എടുത്ത് ഉപയോഗിക്കാം. സ്‌നേഹം പങ്കിടുന്നത് ഇങ്ങനെയുമാകാമെന്നാണ് പദ്ധതി ചൂണ്ടിക്കാട്ടുന്നത്. കോട്ടയം അക്ഷരങ്ങളുടെയും കായലിന്റെയും റബറിന്റെയും ഒപ്പം സ്‌നേഹത്തിന്റെയും നാടാണ്. ജില്ലയിൽ എല്ലായിടത്തും വോൾ ഓഫ് ലൗ സ്ഥാപിക്കുകയാണ് ലക്ഷ്യം. എല്ലാവരും പദ്ധതിയോട് സഹകരിക്കുമെന്നാണ് പ്രതീക്ഷ.''

-വി. വിഗ്‌നേശ്വരി
ജില്ലാ കളക്ടർ

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയാളി വനിതാ ടിടിഇയ്‌ക്ക് നേരെ ആക്രമണം  (15 minutes ago)

കടംപള്ളിയുടെ ഫ്രസ്‌ട്രേഷൻ നടുറോഡിൽ...!പത്മകുമാർ സമനിലതെറ്റിച്ചു...! ജനം കൂക്കി വിളിച്ച് നാറ്റിച്ച് വിട്ടു  (52 minutes ago)

കേരള അഗ്രിക്കൾച്ചർ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ബി.ടെക് ബയോടെക്നോളജി കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ്  (1 hour ago)

തമിഴ്‌നാട് -ആന്ധ്ര തീരമേഖലകളിലും പുതുച്ചേരിയിലും തീവ്രമഴയ്ക്ക് സാധ്യത  (1 hour ago)

White House വൈറ്റ് ഹൗസ് അടച്ചിട്ടു  (2 hours ago)

ബുക്കിങ് ഇല്ലാത്തവര്‍ക്ക് സ്‌പോട്ട് ബുക്കിങ് എടുത്തു മാത്രമേ കയറ്റി വിടാവൂ  (2 hours ago)

സെൻസെക്‌സ് ആദ്യമായി 86,000 പോയിന്റ് മറികടന്നു  (2 hours ago)

ശംഖുമുഖം വളഞ്ഞ് കേന്ദ്ര സേന..മുക്കും മൂലയും അരിച്ചുപെറുക്കി...! ഡിസംബർ 3-ന് സംഭവിക്കുന്നത്..!  (2 hours ago)

നിലമ്പൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ അതിഥിതൊഴിലാളി  (3 hours ago)

പ്രവാസിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും  (3 hours ago)

കഞ്ചാവ് ഷാരോണ്‍ അർച്ചനയെ പച്ചയ്ക്ക് കത്തിച്ചത്...!തുറന്ന് പറഞ്ഞ് അച്ഛൻ..! ഫ്രോഡ് ഫാമിലി..!  (3 hours ago)

ലേലത്തിലൂടെ അഞ്ച് ടീമുകൾക്ക് സ്വന്തമാക്കാനാവുക 73താരങ്ങളെയാണ്.  (3 hours ago)

ലിവർപൂളിനെ പരാജയപ്പെടുത്തി പി.എസ്.വിയുടെ ജയം  (3 hours ago)

കഞ്ചാവ് ഷാരോണ്‍ അർച്ചനയെ പച്ചയ്ക്ക് കത്തിച്ചത്...!തുറന്ന് പറഞ്ഞ് അച്ഛൻ..! ഫ്രോഡ് ഫാമിലി..!  (4 hours ago)

കാപ്പാ കേസ് പ്രതിക്ക് നേരെ വെടിയുതിര്‍ത്ത് പൊലീസ്...  (4 hours ago)

Malayali Vartha Recommends