Widgets Magazine
21
Oct / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഈ മാസം 24 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്തെ മഴയിലും ഇടിമിന്നലും ജാഗ്രത വേണമെന്ന് മന്ത്രി...


പത്തനംതിട്ടയിലെ എന്‍എസ്എസ് പരിപാടിയില്‍ മുഖ്യാതിഥിയായി രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിയത് കൃത്യമായ രാഷ്ട്രീയ സന്ദേശം; രാഹുലിനെ എങ്ങനെ നിയന്ത്രിക്കാമെന്നതിലേയ്ക്ക് നീങ്ങുന്ന സിപിഎമ്മിന്റെ അണിയറ നീക്കങ്ങൾ...


അതിശക്തമായ മഴ..തെക്ക് പടിഞ്ഞാറാൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു..അടുത്ത 36 മണിക്കൂറിൽ തീവ്രന്യൂനമർദമായി ശക്തി പ്രാപിച്ചേക്കും..ചൊവ്വാഴ്ചയും ബുധനാഴ്ചയും മഴയിൽ വർധനവ് ഉണ്ടാകും..


കരഞ്ഞാല്‍ നേത്രഗോളങ്ങള്‍ പുറത്തേയ്ക്ക് വരുന്ന അപൂർവ രോഗം; അദ്വൈതയ്ക്ക് ആയുസ്സ് കൊടുക്കുന്ന കരുതൽ: യൂസഫ് അലി 10 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചു...


ടെക്നോപാർക്ക് പീഡനക്കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; സ്ത്രീകളെ പീഡിപ്പിക്കുന്നതും, മോഷണം നടത്തുന്നതും പ്രതിയുടെ സ്ഥിരം രീതി: ഷാഡോ പോലീസ് കാടുകയറിയ സ്ഥലത്ത് പ്രതിയെ കണ്ടെത്തുമ്പോൾ ഒപ്പം മറ്റൊരു സ്ത്രീയും...

നിര്‍മ്മിതബുദ്ധിയുടെ സാധ്യതകള്‍ ഉത്തരവാദിത്തത്തോടെ ഉപയോഗപ്പെടുത്തണം: ഐബിഎം സീനിയര്‍ വൈസ് പ്രസിഡന്‍റ് ദിനേശ് നിര്‍മ്മല്‍

12 JULY 2024 03:50 PM IST
മലയാളി വാര്‍ത്ത

നിര്‍മ്മിതബുദ്ധിയുടെ വലിയ സാധ്യതകള്‍ ഉത്തരവാദിത്തത്തോടെ ഉപയോഗപ്പെടുത്താന്‍ കമ്പനികള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ഐബിഎം സീനിയര്‍ വൈസ് പ്രസിഡന്‍റ് (സോഫ്റ്റ് വെയര്‍ ഡെവലപ്മെന്‍റ് ) ദിനേശ് നിര്‍മ്മല്‍ പറഞ്ഞു. കൊച്ചിയില്‍ ആരംഭിച്ച ദ്വിദിന ജെന്‍ എഐ അന്താരാഷ്ട്ര കോണ്‍ക്ലേവില്‍ 'ജെന്‍ എഐ ന്യൂ ടെക്നോളജി നോര്‍ത്ത് സ്റ്റാര്‍ ആന്‍ഡ് ഡ്രൈവിംഗ് ഇന്നൊവേഷന്‍ വിത്ത് വാട്സണ്‍എക്സ്' എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.


രാജ്യത്തെ 50 ശതമാനത്തോളം കമ്പനികള്‍ നിര്‍മ്മിത ബുദ്ധി ഉപയോഗപ്പെടുത്താന്‍ തയ്യാറെടുക്കുകയാണ്. ഈ സാങ്കേതികവിദ്യയെപ്പറ്റി കമ്പനി അധികൃതര്‍ സാമാന്യബോധം ആര്‍ജിക്കേണ്ടത് അത്യാവശ്യമാണ്. അല്ലാത്ത പക്ഷം അപകടങ്ങളില്‍ ചെന്നുചാടാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍ (കെഎസ്ഐഡിസി) ഐബിഎമ്മുമായി സഹകരിച്ച് ബോള്‍ഗാട്ടി ലുലു ഗ്രാന്‍ഡ് ഹയാറ്റ് ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററിലാണ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്.

ഐബിഎം ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബിസിനസ് വാല്യുവും ഓക്സ്ഫോര്‍ഡ് ഇക്കണോമിക്സ് ചേര്‍ന്ന് അടുത്തിടെ നടത്തിയ പഠന പ്രകാരം 49 ശതമാനം ഇന്ത്യന്‍ സിഇഒമാരും തങ്ങളുടെ നേതൃത്വത്തിലുള്ള കമ്പനികളില്‍ നിര്‍മ്മിതബുദ്ധിയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്താനുള്ള ചിന്തയിലാണെന്നും ദിനേശ് നിര്‍മ്മല്‍ പറഞ്ഞു. നിര്‍മ്മിതബുദ്ധി സാങ്കേതികവിദ്യ 2035 ഓടെ ഒരു ട്രില്യണ്‍ ഡോളറോളം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ പ്രദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിര്‍മ്മിതബുദ്ധിയുടെ വികാസത്തിലും ഉപയോഗത്തിലും വിന്യാസത്തിലും ഡേറ്റാ ശേഖരണത്തിന് വലിയ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അത്യാധുനിക സോഫ്റ്റ് വെയര്‍ സാങ്കേതികവിദ്യയില്‍ യന്ത്രങ്ങള്‍ ഉപയോഗപ്പെടുത്താനാകും. എന്നാല്‍ നിര്‍മ്മിതബുദ്ധി ഉപയോഗപ്പെടുത്തുന്നതിലൂടെ വ്യവസായ ബിസിനസ് മേഖലയില്‍ ഉല്‍പ്പാദനക്ഷമതയും പ്രവര്‍ത്തനശേഷിയും പതിന്‍മടങ്ങ് വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജെന്‍ എഐ യ്ക്ക് ഇപ്പോള്‍ തന്നെ 694,000 മാതൃകകളുണ്ട്. പക്ഷെ ലോകമെമ്പാടുമുള്ള കമ്പനികളില്‍ പത്തു ശതമാനം മാത്രമാണ് നിര്‍മ്മിതബുദ്ധി ഉപയോഗപ്പെടുത്തുന്നത്. ഭൂരിപക്ഷം ബിസിനസ് സംരംഭങ്ങളും ജെന്‍ എഐ ഉപയോഗപ്പെടുത്താന്‍ ഇരിക്കുന്നതേയുള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 

 

പ്രഭാഷണത്തെ തുടര്‍ന്ന് ജെന്‍ എഐ പ്ലാറ്റ് ഫോമായ 'വാട്സണ്‍എക്സ്' ഉപയോഗിക്കേണ്ട വിധത്തെക്കുറിച്ച് എഞ്ചിനീയര്‍മാരായ സുധീഷ് കൈരളും റിനു തങ്കച്ചനും പരിചയപ്പെടുത്തി. ശേഷം നടന്ന ചര്‍ച്ചയില്‍ കംപാറസ് സിഇഒ ദിമിത്രി ഗാമര്‍നിക്, എസ് ആന്‍ഡ് പി ഗ്ലോബല്‍ മാര്‍ക്കറ്റ് ഇന്‍റലിജന്‍സ് ചീഫ് ഡാറ്റ ഓഫീസര്‍ അഭിഷേക് തോമര്‍, സെവിയ ഫുട്ബോള്‍ ക്ലബ് സിടിഒ ഏലിയാസ് സമോറ, ബോസ്റ്റണ്‍ കണ്‍സള്‍ട്ടന്‍സി ഗ്രൂപ്പ് എംഡി അമിത് കുമാര്‍ എന്നിവര്‍ പങ്കെടുത്തു. 2000 ത്തോളം പ്രതിനിധികള്‍ പങ്കെടുക്കുന്ന രണ്ട് ദിവസത്തെ ചര്‍ച്ചയില്‍ 17 സെഷനുകളാണ് ഉള്ളത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഈ മാസം 24 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്തെ മഴയിലും ഇടിമിന്നലും ജാഗ്രത വേണമെന്ന് മന്ത്രി...  (10 minutes ago)

46 ആയുഷ് ആശുപത്രികളില്‍ ഫിസിയോതെറാപ്പി യൂണിറ്റുകള്‍; മുഴുവന്‍ സര്‍ക്കാര്‍ ഹോമിയോപ്പതി ആശുപത്രികളിലും ഫിസിയോതെറാപ്പി യൂണിറ്റുകള്‍  (23 minutes ago)

തൃശൂരില്‍ താന്‍ നേരിട്ട ഒരു പ്രശ്‌നത്തെക്കുറിച്ച് എംഎല്‍എയോട് ഉര്‍വശി പറഞ്ഞത്  (25 minutes ago)

തീരദേശത്ത് കനത്ത ജാഗ്രത!  (27 minutes ago)

പത്തനംതിട്ടയിലെ എന്‍എസ്എസ് പരിപാടിയില്‍ മുഖ്യാതിഥിയായി രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിയത് കൃത്യമായ രാഷ്ട്രീയ സന്ദേശം; രാഹുലിനെ എങ്ങനെ നിയന്ത്രിക്കാമെന്നതിലേയ്ക്ക് നീങ്ങുന്ന സിപിഎമ്മിന്റെ അണിയറ നീക്കങ്ങ  (27 minutes ago)

കരഞ്ഞാല്‍ നേത്രഗോളങ്ങള്‍ പുറത്തേയ്ക്ക് വരുന്ന അപൂർവ രോഗം; അദ്വൈതയ്ക്ക് ആയുസ്സ് കൊടുക്കുന്ന കരുതൽ: യൂസഫ് അലി 10 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചു...  (40 minutes ago)

തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് 79കാരി മരിച്ചു  (50 minutes ago)

തൃശൂരില്‍ ബിജെപി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു  (54 minutes ago)

ടെക്നോപാർക്ക് പീഡനക്കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; സ്ത്രീകളെ പീഡിപ്പിക്കുന്നതും, മോഷണം നടത്തുന്നതും പ്രതിയുടെ സ്ഥിരം രീതി: ഷാഡോ പോലീസ് കാടുകയറിയ സ്ഥലത്ത് പ്രതിയെ കണ്ടെത്തുമ്പോൾ ഒപ്പം മറ്റൊരു സ്ത്  (58 minutes ago)

യുവതി വീഡിയോയില്‍  (1 hour ago)

KANNUR ഹോസ്റ്റലുകളിൽ സുരക്ഷ കൂട്ടണം  (2 hours ago)

ISRAEL ഹമാസിന് മുന്നറിയിപ്പുമായി ട്രംപ്  (2 hours ago)

ഗൂഢാലോചന നടന്നെങ്കിൽ അക്കാര്യം അന്വേഷിക്കണം.... കേസ് നവംബർ 15 പരിഗണിക്കുമെന്ന് കോടതി  (3 hours ago)

 ഒ​ക്ടോ​ബ​ർ 22 മു​ത​ൽ 31 വ​രെ ബ​ഹ്‌​റൈ​നി​ലെ ഇ​സ ടൗ​ണി​ലാ​ണ് ഗെ​യിം​സ് ...  (4 hours ago)

വടക്കഞ്ചേരി ദേശീയപാത 544ൽ അഞ്ചുമൂർത്തീമംഗലത്ത് നടന്ന ...  (4 hours ago)

Malayali Vartha Recommends