വൃദ്ധര്‍ക്ക് സമാനമായ ശരീര പ്രകൃതിയുള്ള കുട്ടികള്‍

ചെറുപ്പത്തില്‍ തന്നെ പ്രായമാകുന്ന അത്ഭുത രോഗം, ശരീരത്തിലെ തൊലികള്‍ ചുക്കിച്ചുളിഞ്ഞ് ഒറ്റ നോട്ടത്തില്‍ പ്രായമുള്ളവരോട് സാദൃശ്യം തോന്നുന്ന ശരീര പ്രകൃതി ബ്രാഡ് പിറ്റ്‌സിന്റെ ബെഞ്ചമിന്‍ ബട്ടണ്‍ എന്ന ചിത്രത്തിലാവും ഈ ദൃശ്യങ്ങള്‍ കണ്ടിട്ടുണ്ടാവുക. വൃദ്ധനായി ജനിക്കുന്ന കുട്ടയുടെ കഥയാണ് ചിത്രത്തില്‍ പറയുന്നത്. എന്നാല്‍ ചിത്രത്തിലെ ബഞ്ചമിന്‍ ബട്ടിനോട് സാദൃശ്യമുള്ള രേഗമുള്ള രണ്ട് കുട്ടികള്‍ ഉണ്ട്.
കേശവ് കുമാര്‍, അഞ്ചലി കുമാരി എന്നീ സഹോദരങ്ങള്‍ക്കാണ് ചെറുപ്പത്തില്‍ തന്നെ വൃദ്ധര്‍ക്ക് സമാനമായ ശരീര പ്രകൃതിയുള്ളത്. അഞ്ചലിക്ക് ഏഴു വയസ്സും കേശവിന് 18 മാസവും മാത്രമേ പ്രായമായിട്ടുള്ളു. പക്ഷേ ഇരുവരുടെയും ശരീരപ്രകൃതി വൃദ്ധരുടേതിനോട് സമാനമാണ്. തൊലികള്‍ ചുക്കിചുളിയുകയും ശരീര ഭാഗങ്ങള്‍ക്ക് വേദനയും ഇവര്‍ക്ക് അനുഭവപ്പെടുന്നുണ്ട്.
ഡോകടര്‍മാരും കുട്ടികളുടെ ഈ രോഗാവസ്ഥയ്ക്കു മുമ്പില്‍ നിസഹായരാവുകയാണ്. തന്റെ മുഖവും ശരീരവും മറ്റുള്ളവരുടേതില്‍ നിന്ന് വ്യത്യസ്തമാണെന്നത് ഈ കുട്ടികളെ വേദനിപ്പിക്കുന്നു. കളിയാക്കലുകളാണ് പലപ്പോഴും ഈ കുട്ടികളെ തേടിയെത്തുന്നത്. സ്‌കൂളില്‍ തങ്ങളെ മുത്തശ്ശനെന്നും മുത്തശ്ശിയെന്നുമാണ് വിളിക്കുന്നതെന്ന് ഈ കുട്ടികള്‍ പറയുന്നു.
മക്കളുടെ ഈ അവസ്ഥയില്‍ സങ്കടപ്പെടാനല്ലാതെ ഒന്നും ചെയ്യാനാവുന്നില്ല അച്ഛനായ ശത്രുഘ്‌നന്‍ രജക്കിനും അമ്മ റിങ്കി ദേവിക്കും. കുട്ടികളുടെ ചേച്ചിയായ ശില്‍പയുടെ ശരീരം സാധാരണ കുട്ടികളുടെതുപോലെ തന്നെയാണ്. അപൂര്‍വ്വ ജനിതക രോഗങ്ങളായ പ്രഗേറിയയുടെയും ക്യൂട്ടിക് ലാക്‌സയുടെയും ഇരകളാണ് ഈ കുട്ടികള്‍. ഈ രോഗത്തിന് ഇന്ത്യയില്‍ ചികിത്സയില്ല. രോഗം ബാധിച്ചവര്‍ 13 വയസ്സിനപ്പുറം ജീവിക്കാറില്ലെന്നതും മാതാപിതാക്കളെ വേദനയിലാഴ്ത്തുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha