പൂച്ചയ്‌ക്കൊരു മൂക്കുകണ്ണട

അമേരിക്കയിലെ ലോസാഞ്ചലസിലുള്ള ക്യാരന്റെ പൂച്ചക്കുട്ടി ഇന്റര്‍നെറ്റില്‍ താരമാണ്, കാരണം ആ പൂച്ചക്കുട്ടി മുക്കൂകണ്ണടയും പ്രത്യേക തരം വസ്ത്രങ്ങളുമണിഞ്ഞാണ് സദാസമയവും നടപ്പ്. മോഗ്‌ബേഗല്‍ എന്നാണ് രണ്ടു വയസ്സു പ്രായമുള്ള ആ പൂച്ചക്കുട്ടിയുടെ പേര്. ഇവളുടെ ചിത്രങ്ങള്‍ നെറ്റില്‍ വൈറലാണ്. അതിന് രണ്ടു മാസം പ്രായമുള്ളപ്പോഴാണ് ക്യാരന്‍ അവളെ ദത്തെടുത്തത്.
എന്നാല്‍ അല്പ ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് ക്യാരന് മനസ്സിലായത് മോഗിക്ക് കണ്ണടയ്ക്കാനഉള്ള കഴിവില്ലെന്ന് . തന്നെയുമല്ല കണ്ണുകളെ സംരക്ഷിക്കാനുള്ള ഈര്‍പ്പവും അതിന്റെ കണ്ണുകള്‍ക്കില്ലെന്ന് മനസ്സിലായി. വളര്‍ത്തു മൃഗങ്ങളെ ശുശ്രൂഷിക്കുന്ന തങ്ങളുടെ ഡോക്ടറെ കാണിച്ചപ്പോള്‍ അദ്ദേഹമാണു പറഞ്ഞത് , സണ്‍ഗ്ലാസ്സു ധരിപ്പിക്കുന്നതാണ് ഉചിതമെന്ന്.
പ്രത്യേകതരം സണ്‍ഗ്ലാസുകളാണ് അതിനു വേണ്ടത്. കണ്ണടയുടെ മുകളിലെ അറ്റത്ത് മുത്തുകള്‍ പതിപ്പിച്ചിട്ടുണ്ട്. എന്തെങ്കിലും കരടുകള്‍ കണ്ണിനുള്ളിലേക്ക് വീഴുന്നത് അത് തടയുമത്രേ. അപ്രകാരം എന്തെങ്കിലും കരടുകള്‍ കണ്ണില്‍പെട്ടാല്‍ അത് പൂച്ചക്കുഞ്ഞിന്റെ കാഴ്ച നശിപ്പിക്കാന്‍ ഇടയുണ്ട് എന്നും ഡോക്ടര്‍ അറിയിച്ചു. ശരീര താപനില സ്വയം ക്രമീകരിക്കാനുള്ള ശരീരത്തിന്റെ സംവിധാനങ്ങളൊന്നും പ്രവര്‍ത്തനക്ഷമമല്ലാത്തതു കൊണ്ട് പ്രത്യേക തരം വസ്ത്രങ്ങളും അവള്‍ക്കു ധരിക്കേണ്ടതായും വരുന്നുണ്ട്.
മൂക്കുകണ്ണടയും കോട്ടും സ്യൂട്ടുമണിഞ്ഞെത്തുന്ന ബേഗല്‍ നാട്ടുകാര്‍ക്കിടയില്‍ ഒരു താരമാണ്. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റു ചെയ്ത അവളുടെ ചിത്രങ്ങള്‍ക്ക് അനേകായിരം ഫോളോവേഴ്‌സ് ആണുള്ളത്. അവളെ തൊടാനും അവളോടൊപ്പം ചിത്രങ്ങളെടുക്കാനും നാട്ടുകാര്‍ക്കിടയില്‍ മത്സരമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha