ജഴ്‌സി പശുവിന് ഇരട്ട സൗഭാഗ്യം

പശുവിന് ഒന്നില്‍ക്കൂടുതല്‍ കുട്ടികള്‍ പിറക്കുന്നതു ലക്ഷത്തില്‍ ഒന്നോ രണ്ടോ എണ്ണത്തിനു മാത്രമാണ്.
എന്നാല്‍ പൂയപ്പള്ളി ഞാറവിള കിഴക്കതില്‍ ഷീലയുടെ ജഴ്‌സി പശുവിനു ജനിച്ചതോ, ഒറ്റ പ്രസവത്തില്‍ രണ്ടു പെണ്‍കിടാങ്ങളെ. ഇവരുടെ ജഴ്‌സി പശുവാണ് ഒരു പ്രസവത്തില്‍ രണ്ടു പെണ്‍കിടാങ്ങള്‍ക്കു ജന്മം നല്‍കിയത്. പശുവിനെ മൃഗസംരക്ഷണവകുപ്പില്‍ നിന്നും രണ്ടുവര്‍ഷം മുമ്പു സൗജന്യമായി ലഭിച്ചതാണ്. ഇപ്പോള്‍ ഈ കുടുംബത്തിന്റെ പ്രധാന വരുമാനമാര്‍ഗമാണു പശുവളര്‍ത്തല്‍. മൃഗ ഡോക്ടര്‍ പശുക്കുട്ടികളെ പരിശോധിച്ച് പരിചരിക്കുന്നതിനുള്ള നിര്‍ദേശങ്ങളും നല്‍കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha