ഇരട്ട സഹോദരിമാര്‍ ഒരാളെ വിവാഹം കഴിച്ചു

ഇരട്ട സഹോദരിമാര്‍ തങ്ങളുടെ ജീവിതപങ്കാളിയായി ഒരാളെ സ്വീകരിച്ചു. ഇരട്ടകളായതിനാല്‍ ഭര്‍ത്താവാകുന്നയാള്‍ക്ക് ഭാര്യയെ മാറിപ്പോകാന്‍ സാധ്യതയേറയൊണ്. ഇത് ഒഴിവാക്കാനാണ് ഓസ്‌ട്രേലിയക്കാരായ ഇരട്ട സഹോദരിമാര്‍ ഒരാളെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. കാഴ്ചയില്‍ സമാനരായ അന്ന ഡെസിന്‍കും ലൂസി ഡെസിന്‍കുമാണ് ഒരാളെ വിവാഹം കഴിച്ചത്. 32കാരനായ ബെന്‍ ബെയ്ല്‍ ആണ് ഇരുവരുടെയും ഭര്‍ത്താവ്.
ജീവിത പങ്കാളിയെ മാറിപ്പോകാതിരിക്കാന്‍ സഹോദരിമാര്‍ മുന്നോട്ടു വച്ച നിര്‍ദ്ദേശം സന്തോഷത്തോടെയാണ് ബെന്‍ സ്വീകരിച്ചത്. ഇരട്ടകളെ വിവാഹം കഴിച്ചതോടെ ഇരട്ട സ്‌നേഹം ലഭിക്കുമെന്ന് ബെന്‍ പ്രതികരിച്ചു. രണ്ട് ഭാര്യമാരോടും ഒരേസമയം സംവദിക്കുന്നത് ശ്രമകരമായ കാര്യമാണ്. എന്നാല്‍ രണ്ട് സ്ത്രീ സുഹൃത്തുക്കളുമായി കഴിയാനാകുന്നത് സന്തോഷകരമാണെന്നും ബെന്‍ പറഞ്ഞു.
രണ്ട് പേരെയും ഒരേപോലെ കൈകാര്യം ചെയ്യുകയെന്നത് ശ്രമകരമാണെങ്കിലും താന്‍ ഇത് ആസ്വദിക്കുന്നുവെന്നും ബെന്‍ കൂട്ടിച്ചേര്‍ത്തു. മുഖത്ത് നേരിയ വ്യത്യാസം മാത്രമുണ്ടായിരുന്ന സഹോദരിമാര്‍ പ്ലാസ്റ്റിക് സര്‍ജറിയിലൂടെയാണ് ഒരേരൂപം സ്വീകരിച്ചത്. ഒരു ജീവിത പങ്കാളിയെ തെരഞ്ഞെടുത്ത സഹോദരിമാര്‍ ഒരു ഫെയ്‌സ്ബുക്ക് അക്കൗണ്ടാണ് ഉപയോഗിക്കുന്നത്. ഫെയ്‌സ്ബുക്ക് വഴി തന്നെയാണ് ഇവര്‍ ബെന്നിനെ കണ്ടെത്തിയതും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha