പാസ്‌പോര്‍ട്ടിലെ പേജ് കീറി ടിഷ്യൂ പേപ്പര്‍ ആക്കിയതിന് യുവതിയെ 'നാടുകടത്തി'

ഇംഗ്ലണ്ടിലെ ഫയേ വില്‍സണ് ഒരു വര്‍ഷത്തേക്ക് ഓസ്‌ട്രേലിയയില്‍ ജോലി ലഭിച്ചു. 27-കാരിയായ ഫയേ, ഓസ്‌ട്രലിയയില്‍ പോയി ജോലിയില്‍ ചേരുന്നതിനു മുമ്പ്, ഒരു മാസക്കാലം തായ്‌ലന്‍ഡില്‍ ചെലവിട്ടിട്ടു പോകാമെന്നു തീരുമാനിച്ചു.
അതിന്‍പ്രകാരം അവള്‍ തായ്‌ലന്‍ഡില്‍ പറന്നിറങ്ങി. ഇമിഗ്രേഷന്‍ പരിശോധനകളിലൂടെ കടന്നു പോകവെയാണ് ചില പ്രശ്‌നങ്ങളുണ്ടായത്.
ഫയേ വില്‍സന്റെ പാസ്‌പോര്‍ട്ടിന്റെ ചില പേജുകള്‍ കാണാനുണ്ടായിരുന്നില്ല. അത് കീറിയെടുത്തിരുന്നതുപോലെയാണ് കാണപ്പെട്ടത്. ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ഫയേയെ ചോദ്യം ചെയ്തു. വളരെ കാലം മുന്‍പ് യുകെയില്‍ വച്ച് ഒരു പ്രാദേശിക ബാറിലെ ടോയ്‌ലറ്റില്‍ പോയെന്നും, അവിടെ ടിഷ്യൂപേപ്പര്‍ ഇല്ലാതിരുന്നതിനാല്‍, പാസ്‌പോര്‍ട്ടില്‍ നേരത്തെ സ്റ്റാമ്പു ചെയ്തു കഴിഞ്ഞ ചില പേജുകള്‍ വലിച്ചു കീറി സ്വകാര്യഭാഗങ്ങള്‍ തുടയ്ക്കാന്‍ ഉപയോഗിച്ചുവെന്നും ഫയേ സമ്മതിച്ചു.
ഇപ്രകാരം പാസ്‌പോര്‍ട്ടിലെ സ്റ്റാമ്പു ചെയ്തു കഴിഞ്ഞ പേജുകള്‍ കീറിയെടുക്കുന്നത് വലിയ ഗൗരവമുള്ള കാര്യമാണെന്ന് തനിക്കറിയില്ലാരുന്നുവെന്നും തന്മൂലമാണ് ഇപ്രകാരം ചെയ്തതെന്നും ഫയേ വാദിച്ചു. അതില്‍ നിന്നും പേജ് കീറിയതിനു ശേഷം ഇക്കഴിഞ്ഞ 5 വര്‍ഷത്തിനിടെ എട്ടു തവണ വിവിധ വിദേശ രാജ്യങ്ങളിലേയ്ക്ക് യാത്രകള്‍ നടത്തിയിട്ടുണ്ടെന്നും അവിടെ വച്ചൊന്നും ഇതുവരെ പ്രശ്‌നങ്ങള്‍ ഉണ്ടായില്ലല്ലോ എന്നൊക്കെ ഫയേ തര്‍ക്കിച്ചു.
ഏതായാലും പാസ്‌പോര്‍ട്ടില്‍ നിന്നും പേജുകള്‍ കീറിയെടുക്കുന്നത് എത്ര ഗുരുതരമായ കാര്യമാണെന്ന് ഫയേയ്ക്ക് അവിടെ വച്ചു മനസ്സിലായി. തായ്‌ലന്‍ഡ് ഇമിഗ്രേഷന്‍ അധികാരികള്‍ ഫയേയ്ക്ക് തായ്‌ലന്‍ഡിലേയ്ക്ക് പ്രവേശനം അനുവദിച്ചില്ല. ഒരു സുരക്ഷാഉദ്യോഗസ്ഥനോടൊപ്പം അവിടെ നിന്നു തന്നെ അവളെ ദൂബായ് വഴി തിരികെ നാട്ടിലേയ്ക്ക് അയയ്ക്കുകയായിരുന്നു. നാട്ടിലെത്തിയ ഫയേ എമര്‍ജന്‍സി പാസ്‌പോര്‍ട്ടിനു അപേക്ഷിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha