പോണ്‍ സിനിമയിലെപ്പോലെ പെരുമാറണമെന്ന ആവശ്യം നിരസിച്ച ഭാര്യക്ക് ക്രൂരമര്‍ദ്ദനം

പോണ്‍ സിനിമയിലെപ്പോലെ പെരുമാറണമെന്ന ആവശ്യം നിരസിച്ച ഭാര്യക്ക് ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനം.അജ്മീറിലാണ് സംഭവം നടന്നത്. മര്‍ദ്ദനത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. വസ്ത്രത്തില്‍ പ്രിന്റ് ചെയ്യുന്ന സ്ഥാപനം നടത്തി വരികയാണ് ഇയാള്‍. പതിമൂന്ന് വര്‍ഷമായി ഇവര്‍ വിവാഹിതരായിട്ട്.
കഴിഞ്ഞ പന്ത്രണ്ട് വര്‍ഷവും സന്തുഷ്ട ദാമ്പത്യജീവിതമാണ് നയിച്ചിരുന്നതെന്ന് യുവതി പറഞ്ഞു. എന്നാല്‍ ഒരു വര്‍ഷം മുമ്പ് സ്മാര്‍ട് ഫോണ്‍ സ്വന്തമാക്കിയതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. സ്മാര്‍ട് ഫോണില്‍ പോണ്‍ വീഡിയോകള്‍ കാണാന്‍ തുടങ്ങിയ ഭര്‍ത്താവ്, താന്‍ കിടപ്പറയില്‍ അതുപോലെ പെരുമാറണമെന്ന് ആവശ്യപ്പെടാന്‍ തുടങ്ങിയതായും യുവതി പറഞ്ഞു.
ആദ്യമൊക്കെ ഭര്‍ത്താവിന്റെ ഇംഗിതത്തിന് വഴങ്ങിയെങ്കിലും പിന്നീട് ഇത് അസഹനീയമായപ്പോള്‍ താന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു തുടങ്ങിയതായി യുവതി പറഞ്ഞു. ഇതോടെ ഭര്‍ത്താവ് ക്രൂരമര്‍ദ്ദനം ആരംഭിച്ചു. മര്‍ദ്ദനം സഹിക്കാതായതോടെ ഭര്‍ത്താവിനെതിരെ പരാതി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha