ഇനി തലമുടി നരയ്ക്കില്ല!

യൂണിവേഴ്‌സിറ്റി കോളജ് ഓഫ് ലണ്ടനിലെ ഒരു സംഘം ശാസ്ത്രജ്ഞര്‍ തങ്ങള്‍ നടത്തിയ പരീക്ഷണത്തിനിടയില്‍ നരയ്ക്കു കാരണമാകുന്ന ജീന്‍ കണ്ടെത്തി എന്നു വെളിപ്പെടുത്തി.
മുടി നരയ്ക്കാന്‍ കാരണം മെലാനിന്റെ കുറവാണെന്നു നേരത്തേ കണ്ടെത്തിയിരുന്നു. ഐആര്‍എഫ്-4 എന്ന ജീന്‍ ആണു മുടിക്കു നിറം കൊടുക്കുന്നതെന്നും മനസ്സിലാക്കിയിരുന്നു. എന്നാല്‍ ആദ്യമായാണ് ഇതേ ജീന്‍ തന്നെയാണു നരയ്ക്കും കാരണമാകുന്നതെന്നു കണ്ടെത്തിയത്. കണ്ടെത്തല്‍ നടത്തിയ ലണ്ടന്‍ സംഘത്തില്‍ ഇന്ത്യന്‍ വംശജനായ ഡോ. കൗസ്തുഭ് അധികാരിയുമുണ്ട്.
പ്രായമേറുന്നതിന്റെ ലക്ഷണമായാണു മുടി നരയ്ക്കുന്നതിനെ പലരും കാണുന്നത്. അതുകൊണ്ടുതന്നെ ആദ്യ നര കാണുമ്പോള്‍ തന്നെ തളര്‍ന്നുപോകുന്നവരുണ്ട്. എന്നാല്‍ നരയുടെ കാരണം കണ്ടെത്തിയതോടെ അതു തടയാനുള്ള വഴിയും തെളിഞ്ഞതായാണു ശാസ്ത്രജ്ഞര്‍ പറയുന്നത്. 'മനുഷ്യരില്‍ നരയുണ്ടാകുന്നതിന്റെ യഥാര്‍ഥ കാരണക്കാരനായ ജീനിനെ കണ്ടെത്തുന്നത് ആദ്യമായാണ്'ഡോ. കൗസ്തുഭ് അധികാരി പറയുന്നു.
അനവധി ജീനുകളാണു മുടിയുടെ നിറത്തിനും ആരോഗ്യത്തിനും അടിസ്ഥാനം. ഇതില്‍ നിന്നു നരയ്ക്കു കാരണമാകുന്ന ജീനിനെ വേര്‍തിരിച്ചെടുത്തതോടെ നര തടയാന്‍ കഴിയുമെന്നു മാത്രമല്ല, നരച്ച മുടിക്കു പഴയ നിറം തിരിച്ചുകൊടുക്കാനും സാധിക്കും. അതിനു വേണ്ട ഉത്തേജനം നല്‍കാന്‍ വേണ്ട പ്രോട്ടീനോ എന്‍സൈമോ കണ്ടെത്താനും കഴിയും. അതേസമയം ഈ ജീനിന്റെ റോള്‍ 30% മാത്രമാണ്. പ്രായം, മാനസിക സമ്മര്‍ദം, മറ്റു സാഹചര്യങ്ങള്‍ എന്നിവയാണു നരയുടെ 70% കാരണം.
വിവിധ വിഭാഗക്കാരായ 6600 പേരുടെ ഡിഎന്‍എ പരിശോധിച്ചാണു പരീക്ഷണം നടത്തിയത്. പ്രഫ. ആന്റെസ് റൂയിസ് ലിനാര്‍സിന്റെ നേതൃത്വത്തിലായിരുന്നു ഗവേഷണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha