ശുനക വിവാഹം തകൃതി...ഒടുവില്‍ വരന്റെ ഒപ്പം വധു മടങ്ങി

മനുഷ്യര്‍ക്ക് മാത്രമല്ല വിവാഹം ആഘോഷപൂര്‍വ്വം നടത്താന്‍ സാധിക്കുന്നത്...മൃഗങ്ങള്‍ക്കും വിവാഹവും കുടുമ്പ ജീവിതവും ഒക്കെ ആവാം... എന്നാല്‍ ആദ്യമായാവും നയ്ക്കളുടെ വിവാഹം നടക്കുന്നത്. പക്ഷെ കുടുംമ്പക്കാരുടെ സ്ഥാനത്ത് മനുഷ്യന്മാരാണെന്നു മാത്രം... മാത്രമല്ല ഹിന്ദു ആചാര പ്രകാരം അകമ്പടി മേളങ്ങളോടെയായിരുന്നു വിവാഹം എന്ന പ്രത്യേകത കൂടിയുണ്ട്.
കേട്ടിട്ട് ആശ്ചര്യപ്പെടേണ്ട... ഇതൊക്കെ നമ്മുടെ നാട്ടിലും നടക്കുമോ എന്ന് ആലോചിച്ച്...
ഉത്തര്‍ പ്രദേശിലെ കൗശാംബി ജില്ലയിലെ പവാരയിലാണ് വ്യത്യസ്തമായ ഈ വിവാഹം. ഹിന്ദു ആചാര പ്രകാരമാണ് നായകളുടെ വിവാഹം നടത്തിയത്. ബസന്ത് ത്രിപതിയുടെ ഷാഹുന്‍ എന്ന ആണ്‍ നായയും ജങ് ബാഹാദൂറിന്റെ ഷാഹുനിയ എന്ന പെണ്‍ നായയും തമ്മിലായിരുന്നു വിവാഹം!
വിവാഹത്തിന്റെ പ്രത്യേകത കൊണ്ടുതന്നെ അയ്യായിരത്തോളം ആളുകളാണ് ചടങ്ങില്‍ പങ്കെടുത്തത്. വരന്റെ സംഘം വധുവിന്റെ വീട്ടിലേക്ക് എത്തിയതും ആചാര പ്രകാരം തന്നെ. തുടര്‍ന്ന് പരസ്പരം മാല ചാര്‍ത്തി വിവാഹം. വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്കെല്ലാം ഭക്ഷണവും ഒരുക്കിയിരുന്നു. ഒടുവില്‍ വരന്റെ ഒപ്പം വധുവിനെ മധുവിധുവിന് അയിക്കുകയും ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha