46കാരന്‍ ആറു വയസുകാരി

കാനഡയില്‍ ഏഴ് മക്കളെയും ഭാര്യയെയും ഉപേക്ഷിച്ച ഭര്‍ത്താവ് വീടുവിട്ടത് ആറു വയസുകാരി പെണ്‍കുട്ടിയായി ജീവിക്കാന്‍. കനേഡിയന്‍ വംശജയായ ഭിന്നലിംഗക്കാരി സ്‌റ്റെഫാനിയ വോള്‍സ്‌ഷെറ്റാണ്(46) വാര്‍ത്തകളില്‍ നിറയുന്നത്. 23 വര്‍ഷത്തെ വിവാഹ ജീവിതത്തിന് ശേഷമാണ് സ്‌റ്റെഫാനിയയുടെ ഈ തീരുമാനം.
നിലവില്‍ തന്നെ ദത്തെടുത്ത കുടുംബത്തിനൊപ്പമാണ് സ്‌റ്റെഫാനിയ ജീവിക്കുന്നത്. താനിപ്പോള്‍ യൗവ്വനം ആഗ്രഹിക്കുന്നില്ല. അതിനാല്‍ ആറു വയസുകാരിയായി തന്റെ പുതിയ മാതാപിതാക്കള്‍ക്കൊപ്പം ജീവിക്കുകയാണ് സ്‌റ്റെഫാനിയ.
'വിവാഹം കഴിച്ചിട്ടില്ലെന്ന് ഞാന്‍ നിഷേധിക്കുന്നില്ല. എനിക്ക് കുട്ടികള്‍ ഉണ്ടെന്നതും ഞാന്‍ നിഷേധിക്കുന്നില്ല. എന്നാല്‍ ഞാന്‍ തീരുമാനമെടുത്തു. ഞാന്‍ എന്റെ കുട്ടിക്കാലത്തിലേക്ക് തിരിച്ചുപോകുന്നു', ട്രാന്‍സ്‌ജെണ്ടര്‍ പ്ര?ജക്ട് എന്ന ദൃശ്യ പരമ്പരകളിലൂടെ സ്‌റ്റെഫാനിയ വ്യക്തമാക്കുന്നു.
തന്നെ ഒരു ഭിന്നലിംഗക്കാരിയായി അംഗീകരിക്കാന്‍ ഭാര്യ തയ്യാറായിരുന്നില്ലെന്ന് സ്‌റ്റെഫാനിയ പറയുന്നു. ഒന്നുകില്‍ ഈ സ്വഭാവം നിര്‍ത്തണമെന്നും അല്ലെങ്കില്‍ വീട് ഉപേക്ഷിക്കണമെന്നും ഭാര്യ ശഠിച്ചു. തന്റെ വികാരങ്ങള്‍ അംഗീകരിക്കപ്പെടുന്നില്ല എന്ന് തിരിച്ചറിഞ്ഞതോടെയാണ് വീടു വിട്ടത്. പുതിയ മാതാപിതാക്കള്‍ക്കൊപ്പം ഒരു കുഞ്ഞുകുട്ടിയായുള്ള ജീവിതം തനിക്ക് പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നുണ്ടെന്നും സ്‌റ്റെഫാനിയ പറയുന്നു.
വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സ്‌റ്റെഫാനിയ വീടുവിട്ടത്. 2012ല്‍ മൂത്ത മകള്‍ സ്‌റ്റെഫാനിയയെ തന്റെ വിവാഹത്തിന് ക്ഷണിച്ചിരുന്നു. എന്നാല്‍ തന്റെ പിതാവിനെപ്പോലെ വസ്ത്രം ധരിക്കണമെന്നും പള്ളിയില്‍ അതിഥികള്‍ക്ക് ഏറ്റവും പുറകിലേ ഇരിക്കാവൂ, ആരുമായും പരിചയം പുതുക്കരുതെന്നും നിര്‍ദേശമുണ്ടായിരുന്നു. ഈ നിര്‍ദേശങ്ങളില്‍ മനംനൊന്ത് മകളുടെ വിവാഹ ദിവസം സ്‌റ്റെഫാനിയ ആത്മഹത്യയ്ക്കും ശ്രമിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha