കൗതുകമുണര്‍ത്തും റോഡില്ലാ ഗ്രാമം

റോഡുകള്‍ ഇല്ലാത്ത ഗ്രാമം എന്നത് ഒരു അത്ഭുതമൊന്നുമല്ല നമുക്ക് എന്ന് ഒരു സാധാരണ ഇന്ത്യക്കാരന് ഒട്ടും ആലോചിക്കാതെ പറയും. റോഡും തോടും തിരിച്ചറിയാനാവാത്ത അവസ്ഥയില്‍ പലപ്പോഴും സഞ്ചരിക്കേണ്ടി വരുന്ന ശരാശരി മലയാളി ഉറപ്പായും അത് പറയും. പക്ഷേ ഇത് നെതര്‍ലാന്റിന്റെ കാര്യമാണ്. റോഡ് പണിയാനോ ഗതാഗത സൗകര്യമൊരുക്കാനോ കഴിയാഞ്ഞിട്ടല്ല, വേണ്ടെന്ന് വെച്ചിട്ടാണ്. കാരണം മനോഹരമായ ഭൂപ്രകൃതി. കനാലുകളിലൂടെയുള്ള യാത്രയാണ് ഇവിടുത്തെ പ്രത്യേകത. വള്ളത്തില്‍ തുഴഞ്ഞ് പ്രകൃതിയെ അറിഞ്ഞുള്ള യാത്രയ്ക്കാണ് ഹോളണ്ടിലെ ഗെയ്ദൂണ്‍ പ്രാമുഖ്യം നല്‍കുന്നത്. മനോഹരമായ ഭൂപ്രകൃതിയും മരങ്ങളും വെള്ളവും എല്ലാം നിറഞ്ഞ ഗെയ്ദൂണില്‍ റോഡുകള്‍ ഇല്ല.
ഹോളണ്ടിലെ വെനീസിലെ ഈ ഗ്രാമം വൃത്തിയുടെ കാര്യത്തില്‍ പ്രത്യേകതയുള്ളതാണ്. മലിനീകരണം ഇല്ലേയില്ല. 180 പാലങ്ങളാണ് ഈ ഗ്രാമത്തെ മറ്റ് പ്രദേശങ്ങളിലേക്ക് ബന്ധിപ്പിക്കുന്നത്. ഒന്ന് ചുറ്റി നടന്ന് കാണാന്‍ മാത്രമുണ്ട് ഗെയ്ദൂണ്‍. പല വീടുകളും 18ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചതാണ്. സൈക്കിളില്‍ ചുറ്റണോ, നടന്ന് പോകണോ, വള്ളത്തില്‍ ഗ്രാമം കാണണോ എന്ന് ഓരോരുത്തര്‍ക്കും തീരുമാനിക്കാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha