പികെപികെ അല്‍പ്പം വ്യത്യസ്ഥയാണ്

പുഴയെക്കുറിച്ചുള്ള എല്ലാ ധാരണകളും മാറ്റുന്നതാണ് പെറുവിലെ പികെ പികെയുടെ വിശേഷങ്ങള്‍. ലോകത്തെ മറ്റെല്ലാ നദികളും കുളിരുമായി ഒഴുകുമ്പോള്‍ പികെപികെ അല്‍പ്പം വ്യത്യസ്ഥയാണ്. അല്‍പ്പമല്ല ഏതാണ്ട് 90 ഡിഗ്രി സെല്‍ഷ്യസോളം വരെ പോകും ചിലപ്പോള്‍ വ്യത്യസ്തത. വെള്ളമെടുത്ത് അല്‍പ്പം പാലും ചായപ്പൊടിയും പഞ്ചസാരയും ചേര്‍ത്താല്‍ ചായ കുടിക്കാമെന്ന് ചുരുക്കം.
തണുപ്പ് കാലത്ത് കുളിക്കാന്‍ ഉപയോഗിക്കുന്ന ഇളം ചൂട് വെള്ളത്തിന്റെ താപനിലയാണ് നദിക്കുണ്ടാകുക. എന്നാല്‍ വേനല്‍ക്കാലത്താണ് നദി യഥാര്‍ഥ രൂപം പുറത്തെടുക്കുക. ചൂട് 90 ഡിഗ്രി വരെ ഉയരുന്ന ദിവസങ്ങളുണ്ട്. അതുകൊണ്ട് തന്നെ നദിയില്‍ ജീവജാലങ്ങളില്ലെന്ന് മാത്രമല്ല വെള്ളത്തിലേക്ക് വീഴുന്ന ചെറു ജീവികളും മറ്റും ജീവനോട് വെന്ത് ചാവുകയും ചെയ്യും.
കേട്ടുകേള്‍വികളില്‍ നിന്ന് പുഴയെ തിരിച്ചറിഞ്ഞ് കണ്ടെത്തി ലോകത്തെ അറിയിച്ചത് ആന്‍ഡ്രെ റൂസോ എന്ന പെറുവിയന്‍ സ്വദേശിയാണ്. നാഷണല്‍ ജിയോഗ്രാഫിക് മാസികയാണ് തിളച്ചൊഴുകുന്ന നദിയുടെ കഥ പ്രസിദ്ധീകരിച്ചത്. ഭൂമിക്കടിയിലെ ലാവയോ 2 കിലോമീറ്റര്‍ അകലെ മാത്രം സ്ഥിതി ചെയ്യുന്ന എണ്ണപ്പാടമോ ആകാം നദിയുടെ ചൂടിന് പിന്നിലെന്ന് ആദ്യം കരുതിയത്. എന്നാല്‍ നദി 2 കിലോമീറ്ററോളം ഒഴുകിയെത്തുമ്പോളുള്ള പ്രദേശത്തെ ജിയോ തെര്‍മ്മല്‍ ഊര്‍ജ്ജമാണ് വെള്ളത്തെ ചൂടാക്കുന്നതെന്ന് പിന്നീട് കണ്ടെത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha