മുന്‍ കാമുകിക്ക് തോക്കിന്റെ ഇമേജ് അയച്ച യുവാവിന് തടവ് ശിക്ഷ

കാമുകി മാര്‍ക്ക് ഇമേജ് അയച്ചുകൊടുക്കുമ്പോള്‍ ശ്രദ്ധിക്കണം. കാമുകിക്ക് തോക്കിന്റെ ഇമേജി അയച്ചുകൊടുത്തതിന് ഒരു യുവാവിന് ലഭിച്ചത് ജയില്‍ ശിക്ഷയാണ്. 22കാരനായ ബിലാല്‍ അസൊഗയ്ക്കാണ് ആറ് മാസം തടവിന് ശിക്ഷയ്ക്ക് വിധിച്ചത്. ഫ്രാന്‍സിലെ വാലെന്‍സിലുള്ള കോടതിയാണ് ശിക്ഷ വിധിച്ചത്.
ടെക്സ്റ്റ് മെസേജിന്റെ കൂടെ അവസാനമായി തോക്കിന്റെ ഇമേജി കൂടി വച്ച് ഇയാള്‍ മുന്‍ കാമുകിക്ക് മെസേജ് അയയ്ക്കുകയായിരുന്നു. തോക്കിന്റെ ഇമേജി ഉള്ളതുകൊണ്ട് ഭീഷണി സന്ദേശമായേ ഇത് കാണാനാകൂ എന്ന് കോടതി നിരീക്ഷിച്ചു. 2015ലാണ് സംഭവമുണ്ടായത്.
ആസമയം പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല. തുടര്‍ന്ന് പെണ്‍കുട്ടി നന്നായി ഭയന്നുവെന്നും അവളെ വളരെ അധികം ബുദ്ധിമുട്ടിച്ചെന്നും പെണ്‍കുട്ടിയുടെ അഭിഭാഷകന്‍ പറഞ്ഞു. കുട്ടിയുടെ ജീവിതത്തില്‍ തോക്കിന്റെ ഇമേജി നെഗറ്റീവായ സ്വാധീനം ഉണ്ടാക്കുമെന്നും അവര്‍ വാദിച്ചു. മാത്രമല്ല പെണ്‍കുട്ടിക്ക് 792 യൂറോ പിഴയടക്കാനും കോടതി ഉത്തരവായിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha