ഈനാംപേച്ചി നാട്ടുകാരുടെ 'വലയില്‍' കുടുങ്ങി

വനത്തില്‍ പോലും വളരെ അപൂര്‍വ്വമായി കാണുന്ന ജീവിയാണ് ഈനാംപേച്ചി (ഉറുമ്ബുതീനി). നാട്ടിന്‍പുറങ്ങളളില്‍ ഇവ എത്തുന്നതും വളരെ അപൂര്‍വ്വമാണ്. നാടുകാണാനിറങ്ങി നാട്ടുകാരുടെ വലയില്‍പ്പെട്ടുപോയിരിയ്ക്കുകയാണ് ഒരു ഈനാംപേച്ചി.
പൈങ്ങോട്ടൂരില്‍ മഞ്ചിപ്പീടിക എടത്തട്ടേല്‍ ഫ്രാന്‍സിസിന്റെ കോഴിക്കൃഷിയ്ക്ക് സംരക്ഷണമൊരുക്കിയിരുന്ന വലയിലാണ് ഈനാംപേച്ചി അകപ്പെട്ടത്. അബദ്ധത്തില്‍ വലയില്‍ കുരുങ്ങുകയായിരുന്നു. പഞ്ചായത്ത് അംഗം സാബു മത്തായി വിവരമറിയിച്ചതിനെ തുടര്‍ന്ന് കാളിയാറില്‍ നിന്ന് വനപാലകരെത്തി ഈനാംപേച്ചിയെ ഏറ്റുവാങ്ങി.
പിന്നീട് വനത്തില്‍ തുറന്ന് വിടുകയും ചെയ്തു. ഒട്ടേറെപ്പേര്‍ ഈനാംപേച്ചിയെ കാണാന്‍ എത്തിയിരുന്നു. ഉറുമ്പുതീന്, അണങ്ങുമുള്ളന്‍ എന്നിങ്ങനെയും ഈനാംപേച്ചിയെ അറിയപ്പെടാറുണ്ട്. ഉറുമ്പ്, ചിതല്‍, ചില പഴങ്ങള്‍ എന്നിവയാണ് ഇഷ്ട ഭക്ഷണങ്ങള്‍. ശരീരത്തില്‍ കട്ടിയുള്ള ശല്‍ക്കങ്ങളുള്ള ഇവ ശത്രുക്കളെ കാണുമ്പോള്‍ ചുരുണ്ടുകൂടി പന്തുപോലെയാകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha