പെനിസ് ഫെസ്റ്റിവല്‍ അഥവാ പുരുഷജനനേന്ദ്രിയ ഉത്സവം എന്നൊരു ആഘോഷമുണ്ട് കേട്ടിട്ടുണ്ടോ?

ജപ്പാനിലെ കാവസാക്കി എന്ന സ്ഥലത്ത് എല്ലാ ഏപ്രിലിലെയും ആദ്യ ഞായറാഴ്ച അവിടത്തുകാര്‍ക്ക് വലിയ പ്രാധാന്യമുള്ള ദിവസമാണ്. അന്നാണ് അവിടെ പുരുഷ ലിംഗ ഉത്സവം അഥവാ പെനിസ് ഫെസ്റ്റിവല്‍ നടക്കുന്നത്.
കനമറ മറ്റ്‌സുറി എന്നാണ് പ്രാദേശികമായി ഈ ആഘോഷം അറിയപ്പെടുന്നത്. അന്ന് അവിടെ വില്‍ക്കാന്‍ വച്ചിരിക്കുന്ന മിഠായികളും പച്ചക്കറികളും കളിപ്പാട്ടങ്ങളുമെല്ലാം പുരുഷലിംഗത്തിന്റെ ആകൃതിയിലുള്ളതായിരിക്കും,
ലിംഗാകൃതിയിലുള്ള ബലിപീഠങ്ങള്‍ വഹിച്ചു കൊണ്ടുള്ള ഘോഷയാത്രയാണ് അന്നത്തെ പ്രധാന പരിപാടി. മികോഷി എന്നാണ് ഈ ബലിപീഠം അറിയപ്പെടുന്നത്. 1977 -മുതല്‍ നടത്തപ്പെടുന്ന ഈ ഉത്സവത്തിന്റെ പശ്ചാത്തലം പതിനേഴാം നൂറ്റാണ്ടിലെ ഒരു സംഭവമാണ്.
കൂര്‍ത്ത പല്ലുകളുള്ള ഒരു പൈശാചികന്‍ ഒരു കന്യകയുടെ ജനനേന്ദ്രിയത്തിനുള്ളില്‍ ബാധിച്ചിരുന്നുവെന്നും , ആ പെണ്‍കുട്ടി രണ്ടു പ്രാവശ്യം വിവാഹിതയായപ്പോഴും അവളുമായി ലൈംഗിക ബന്ധം പുലര്‍ത്തിയതിനെ തുടര്‍ന്ന് ആ രണ്ടു പുരുഷന്മാര്‍ക്കും പുരുഷത്വം നഷ്ടപ്പെട്ടുവെന്നുമാണ് അവിടെ വിശ്വസിക്കപ്പെടുന്നത്.
അതേ തുടര്‍ന്ന് ആ യുവതി ഒരു കൊല്ല പണിക്കാരന്റെ സഹായം തേടിയത്രേ. അയാളെ കൊണ്ട് ഇരുമ്പു കൊണ്ട് ഒരു ലിംഗം ഉണ്ടാക്കിച്ചു വാങ്ങിയതിനുശേഷം ആ യുവതി ആ ലിംഗം ഉപയോഗിച്ചപ്പോള്‍ യുവതിയുടെ യോനിയ്ക്കുള്ളില്‍ ബാധിച്ചിരുന്ന പൈശാചികന്റെ പല്ല് തകര്‍ന്നു പോയെന്നുമാണ് കഥ. തന്മൂലമാണ് ലിംഗാകൃതിയിലുള്ള ബലിപീഠത്തെ ആരാധിച്ചു തുടങ്ങിയതത്രേ.
കനയാമാബലിപീഠത്തെ ആരാധിച്ചാല്‍ ഐശ്വര്യവും സമ്പത്തും ലഭിക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഈ ഉത്സവത്തില്‍ സ്ത്രീ പുരുഷ ഭേദമെന്യേയും പ്രായഭേദമന്യേയും എല്ലാവരും പങ്കെടുക്കുമെങ്കിലും അഭിസാരികമാര്‍ക്ക് ഇത് വളരെ വിശേഷപ്പെട്ട ആഘോഷമാണ് . ഈ ഉത്സവത്തില്‍ പങ്കെടുത്ത് കനയാമാ ബലിപീഠത്തെ ആരാധിച്ചാല്‍ ലൈംഗിക രോഗങ്ങളില്‍ നിന്ന് സംരക്ഷണം ലഭിക്കുമെന്നാണ് പരക്കെയുള്ള വിശ്വാസം.
ഇവിടെ ഹൈന്ദവര്‍ക്കിടയിലെ ശിവലിംഗ പൂജയുടേതിനു സമാനമായ ഒരു വിശ്വാസമാണിത് എന്നു പറയാം അല്ലേ?
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha