നോര്‍ത്ത് കരോലിനയിലെ, മോര്‍ഗാന്റണ്‍ കോര്‍പ്പറേഷന്റെ ഫെയ്‌സ്ബുക്കില്‍ നിന്നുള്ള കാഴ്ച

മോര്‍ഗാന്റണ്‍ സിറ്റി കോര്‍പ്പറേഷന്റെ ഫെയ്‌സ്ബുക്ക് പേജില്‍ അവര്‍ പോസ്റ്റു ചെയ്തിരുന്ന ഒരു വാര്‍ത്ത ഒരേ സമയം ഞെട്ടലും കൗതുകവും ഉളവാക്കി.. കുറച്ചു കാലമായി ആള്‍താമസമില്ലാതെ കിടക്കയായിരുന്ന ഒരു വീട് പൊളിച്ചു കളയാന്‍ പോകയാണെന്ന് ഉടമ അറിയിച്ചതിനെ തുടര്‍ന്ന് ആ വീടിന്റെ ഇലക്ട്രിക്കല്‍ ബോക്‌സിന്റെ കണക്ഷനുകളും മറ്റും മാറ്റുവാനായി എത്തിയ വൈദ്യുതി ബോര്‍ഡിലെ സ്റ്റാഫ് കണ്ട ഒരു ഭീകര കാഴ്ചയെ കുറിച്ചുള്ള വിവരങ്ങളാണ് പോസ്റ്റിലുണ്ടായിരുന്നത്.
ആ വീടിന്റെ ഇലക്ട്രിക്കല്‍ ബോക്‌സ് തുറന്ന വൈദ്യുതി ജീവനക്കാര്‍ ഞെട്ടി വിറച്ചു പിന്നോക്കം മാറി. കാരണം ആ ബോക്‌സിനുള്ളില്‍ അതിഭീമാകാരമായ രണ്ടു പാമ്പുകളാണ് ഉണ്ടായിരുന്നത്. ദൂരെ മാറി നിന്നു നോക്കിയപ്പോള്‍ അവ രണ്ടും ബോക്‌സിനുള്ളില്‍ ചത്താണ് ഇരിക്കുന്നതെന്ന് മനസ്സിലായപ്പോഴാണ് അവര്‍ക്ക് ശ്വാസം നേരെ വീണത്.
ആ പ്രദേശങ്ങളിലുള്ള വീടുകളിലെ ഇലക്ട്രിക് ബോക്‌സിനുള്ളില്‍ വല്ലപ്പോഴുമൊക്കെ പാമ്പുകളെ കണ്ടെത്തിയ സന്ദര്‍ഭങ്ങളുണ്ടത്രേ. രണ്ടോ മൂന്നോ വര്‍ഷത്തിനിടെ ഒരിക്കലോ മറ്റോ ഒരു പാമ്പിനെ കണ്ടാലായി. എന്നാലും ഒരു ബോക്‌സിനുള്ളില്‍ അതി ഭീമാകാരന്‍മാരായ രണ്ടു പാമ്പുകളെ ഒരേ സമയം കാണുക എന്നു പറയുന്നത് നടുക്കമുളവാക്കുന്ന സംഗതി തന്നെയാണെന്നാണ് ഇലക്ട്രിക് സര്‍വ്വീസസ് ഡയറക്ടര്‍ ബ്രൂക്‌സ് കെര്‍സി പറഞ്ഞത്.
പാമ്പുകളിലൊന്നിന് ഇലക്ട്രിക് വയറിന്മേല്‍ കടിച്ചതിനാലാണ് വൈദ്യൂതാഘാതമേറ്റത്. കൂടെയുണ്ടായിരുന്ന മറ്റേ പാമ്പ് ചാകാനിടയായത് ആദ്യത്തെ പാമ്പിന്റെ വാലില്‍ കടിച്ചതിനാലാണ് . ഇത്ര ഭീമാകാര ശരീരമുള്ള ഈ പാമ്പുകള്‍ക്ക് ഒരു ഇലക്ട്രിക് ബോക്‌സിനുള്ളിലേക്ക് ഊര്‍ന്നു കടക്കാന്‍ കഴിയും വിധത്തില്‍ ശരീരത്തെ ചുരുക്കാനാവുമെങ്കില്‍ ഏതു ചെറിയ ദ്വാരത്തിലൂടെയും ഇവയ്ക്കു കയറാനാവുമെന്ന് പൊതുജനങ്ങള്‍ ഓര്‍ക്കണമെന്ന് കെര്‍ബി അഭിപ്രായപ്പെട്ടു. തന്മൂലം തങ്ങളുടെ ഇലക്ട്രിക് ബോക്‌സുകള്‍ ദ്വാരങ്ങളില്ലാത്ത വിധത്തില്‍ അടച്ചുറപ്പുള്ളതാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും കെര്‍ബി അഭ്യര്‍ത്ഥിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha