ഏറ്റവും ഉയരം കൂടിയ കൗമാരക്കാരന്‍, ഉയരം 6 അടി 7 ഇഞ്ച്

ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ മഹാരാഷ്ട്രക്കാരനായ യശ്വന്ത് റൗട്ട്. 14 വയസ് മാത്രമുള്ള യശ്വന്തിന്റെ ഉയരം ആറ് അടി ഏഴ് ഇഞ്ചാണ്. 8 അടി വരെ ഉയരം വെയ്ക്കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഉയരം അല്‍പം കുറഞ്ഞതുമൂലം സങ്കടപ്പെടുന്നവര്‍ ഈ കൗമാരക്കാരന്റെ കഥയൊന്നു കേള്‍ക്കേണ്ടതുതന്നെയാണ്.
ഇഷ്ടപ്പെട്ട വസ്ത്രം റെഡിമെയ്ഡായി കടകളില്‍ പോയി തിരഞ്ഞെടുക്കാനാണ് പലരും ആഗ്രഹിക്കുന്നത്. എന്നാല്‍ തനിക്ക് പറ്റിയ അളവില്‍ ഒരു വസ്ത്രം പോലും യശ്വന്തിന് കടകളില്‍ പോയി തിരഞ്ഞെടുക്കാന്‍ കഴിയില്ല. പാകമാകില്ല എന്നതു തന്നെയാണ് പ്രധാന പ്രശ്‌നം. ചേരുന്ന വിധത്തില്‍ തുണിയെടുത്ത് തുന്നുകയാണ് യശ്വന്ത് ചെയ്യുക. വസ്ത്രങ്ങള്‍ മാത്രമല്ല, ധരിക്കാനുള്ള ചെരിപ്പും മറ്റു വസ്തുക്കളുമെല്ലാം ഓരോ വര്‍ഷവും വാങ്ങിച്ചുകൊണ്ടിരിക്കണം. ബസുകളില്‍ യാത്ര ചെയ്താല്‍ തലയിടിക്കും. സീറ്റുകിട്ടിയാല്‍ത്തന്നെ കാലുകള്‍ മടക്കി ഒരുക്കിവെക്കണം. വീട്ടിലെ അവസ്ഥയ്ക്കും വലിയ വ്യത്യാസമൊന്നുമില്ല. പല സ്ഥലങ്ങളിലൂടെയും കുനിയാതെ നടക്കാന്‍ സാധിക്കില്ല. സ്വന്തം കട്ടിലില്‍ ഒന്നു നിവര്‍ന്ന് കിടക്കാന്‍ പോലും സാധിക്കാത്ത അവസ്ഥ. എന്നാല്‍ യശ്വന്തിനെ വിഷമിപ്പിക്കുന്നത് ഈ വക കാര്യങ്ങളൊന്നുമല്ല. തന്റെ ഉയരത്തിനനുസരിച്ച് തനിക്കൊരു ഭാര്യയെ ലഭിക്കില്ല എന്നതാണ് യശ്വന്തിന്റെ ആകെയുള്ള സങ്കടം.
പാരമ്പര്യമായി കിട്ടിയ ഉയരമാണോ ഇതെന്നു ചോദിച്ചാല്‍ യശ്വന്ത് അല്ലെന്നു പറയും. അച്ഛന്റെ ഉയരം അഞ്ച് അടി 5 ഇഞ്ച്. അമ്മയുടെ ഉയരം 4 അടി 5 അഞ്ച്. സഹോദരിയുടേതാകട്ടെ 5 അടി ഉയരവും. 8 അടിയോളം ഉയരം വെയ്ക്കുമെന്ന് ഡോക്ടര്‍മാര്‍ പറയുമ്പോഴും തനിക്ക് ഗിന്നസ് ബുക്ക് റെക്കോര്‍ഡിലൊന്നും താല്‍പര്യമില്ലെന്ന് യശ്വന്ത് പറയുന്നു. നല്ലൊരു ബാസ്‌ക്കറ്റ് ബോള്‍ കളിക്കാരനായ യശ്വന്തിന്റെ ലക്ഷ്യവും ആ മേഖലയില്‍ കൂടുതല്‍ തിളങ്ങുക എന്നതു തന്നെയാണ്.
അമേരിക്കയിലെ ഫ്‌ളോറിഡ സ്വദേശിയായ കെവിന്‍ ബ്രാഡ്‌ഫോര്‍ഡിന്റെ പേരിലാണ് കൗമാരക്കാര്‍ക്കിടയിലെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്. ഏഴ് അടി ഉയരത്തിന്റെ ഉടമയായ കെവിന്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ഗിന്നസ് ബുക്കില്‍ ഉടം നേടിയത്. 16 വയസ് പ്രായമുള്ളപ്പോഴായിരുന്നു അത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha