കാടിനുള്ളിലേക്ക് സഹായം എത്തിയത് ഇങ്ങനെ....

അമേരിക്കക്കാരിയായ കരോലിന്‍ ലോയ്ഡ് എന്ന 45-കാരി ന്യൂസിലാന്‍ഡിലെത്തിയത് അവിടത്തെ മാസേ യൂണിവേഴ്‌സിറ്റിയില്‍ ബിരുദാനന്തര ബിരുദത്തിനു പഠിക്കുന്ന മകള്‍ റേച്ചലുമൊത്ത് അല്പനാള്‍ ചെലവിടുന്നതിനായിട്ടായിരുന്നു. അവിടെത്തി കഴിഞ്ഞപ്പോള്‍, അവിടത്തെ പ്രശസ്തമായ കപകപന്യൂയി മലനിരകളിലേക്ക് ഒരു ട്രെക്കിംഗ് നടത്തിയാലോ എന്ന് കരോലിന് ഒരാശയം തോന്നി.
ഒറ്റ ദിവസത്തെ ഹൈക്കിംഗ് ട്രിപ്പിനു പോയ അവര്‍ അന്നു വൈകുന്നേരം തിരിച്ച് ഹോട്ടല്‍ റൂമില്‍ എത്തിയില്ല. അമേരിക്കയില്‍ വീട്ടുകാര്‍ പരിഭ്രാന്തരായി. അടുത്ത ദിവസവും അവര്‍ കരോലിന്റെയും മകളുടെയും ഫോണ്‍ വിളിക്കായി കാത്തിരുന്നു. രണ്ടാം ദിവസവും അവരുമായി സമ്പര്‍ക്കം പുലര്‍ത്താനായില്ല.
മൂന്നാം ദിവസം ആയപ്പോഴേക്കും വീട്ടുകാര്‍ അധികൃതരെ വിവരമറിയിച്ചു. ന്യൂസിലന്‍ഡ് പോലീസ് അവരുടെ സര്‍വ്വസന്നാഹങ്ങളും ഉപയോഗിച്ച് അനേ്വഷണം ആരംഭിച്ചു. അവര്‍ പോകാന്‍ ഇടയുള്ള സ്ഥലങ്ങളിലൊക്കെ തിരച്ചില്‍ നടത്തി. എന്നാല്‍ അവരെ അവിടെയെങ്ങും കണ്ടെത്താനായില്ല.
മൂന്നാം ദിവസം അവര്‍ വാടകയ്‌ക്കെടുത്ത കാര്‍, കപകപന്യൂയി മലനിരകളിലേക്കുള്ള മലകയറ്റക്കാര്‍ ഉപയോഗിക്കുന്ന പാതയുടെ സമീപത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതോടെ അവര്‍ ട്രെക്കിംഗിന് ശ്രമിച്ചിട്ടുണ്ടാവണം എന്ന സൂചന പോലീസിനു ലഭിച്ചു. തുടര്‍ന്ന് അവര്‍ കപകപന്യൂയി മലനിരകള്‍ ഉള്‍പ്പെടുന്ന തരാരുവ്വ കാടുകള്‍ കേന്ദ്രീകരിച്ച് അനേ്വഷണം ആരംഭിച്ചു.
പരിശീലനം സിദ്ധിച്ച നായകളേയും, ഹെലികോപ്റ്ററുകളും ഒക്കെ അവര്‍ അനേ്വഷണത്തിന് ഉപയോഗിച്ചു. അന്ന് മുഴുവന്‍ തിരഞ്ഞിട്ടും ആ കാട്ടിലോ മലനിരയിലോ അപകടസൂചനകളോ അവശിഷ്ടങ്ങളോ ഒന്നും കണ്ടെത്താനായില്ല. അവരെ കാണാതായിട്ട് അപ്പോഴേക്കും മൂന്നുദിവസം കഴിഞ്ഞിരുന്നു.
പ്രതീക്ഷ കൈവിടാതെ നാലാംദിവസം കാടിനും മലനിരകള്‍ക്കും മുകളിലൂടെ പറന്നുയര്‍ന്ന ഒരു ഹെലികോപ്റ്റര്‍ അസാധാരണമായൊരു കാഴ്ച കണ്ട് ആഹ്‌ളാദം കൊണ്ടു. ഹെലികോപ്റ്ററില്‍ നിന്നും താഴേക്കു നോക്കവേ മലനിരയുടെ മരങ്ങളില്ലാത്ത ഒരു കോണില്‍ പാറപ്പുറത്ത് വൃക്ഷശിഖരങ്ങള്‍ ഒടിച്ചെടുത്ത് അക്ഷരങ്ങളുടെ രൂപത്തിലാക്കി എഴുതിവച്ചിരുന്ന ഒരു വാക്കാണ് ആ പൈലറ്റിന്റെ ശ്രദ്ധയില്‍പെട്ടത്.
സഹായിക്കൂ എന്നഭ്യര്‍ത്ഥിക്കുന്ന 'HELP' എന്നായിരുന്നു മരച്ചില്ലകള്‍ കൊണ്ട് പാറപ്പുറത്ത് എഴുതിവച്ചിരുന്നത്. അതു കണ്ടപ്പോള്‍ തന്നെ അതിനടുത്തായി എവിടെയെങ്കിലും അവരുണ്ടാവുമെന്ന് അവര്‍ക്കു മനസ്സിലായി. അല്പം കൂടി അവിടെ ചുറ്റിപ്പറന്നപ്പോള്‍ അവിടെ നിന്നും വളരെ അകലെയല്ലാത്ത മലയുടെ ഒരു കോണില്‍ നിന്നുകൊണ്ട് ഹെലികോപ്റ്ററിന്റെ ശ്രദ്ധ കിട്ടാനായി ഭ്രാന്തമായ ആവേശത്തോടെ കൈകള്‍ വീശിക്കാട്ടുന്ന അമ്മയേയും മകളേയും കണ്ടെത്തി.
4 രാത്രിയും പകലും വിജനമായ സ്ഥലത്ത് ഒറ്റപ്പെട്ടു പോയതിന്റെ മാനസികാസ്വാസ്ഥ്യങ്ങളും ശാരീരിക ബുദ്ധിമുട്ടുകളും ഒക്കെയുണ്ടായിരുന്ന അവരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ച് വേണ്ട ശുശ്രൂഷകള്‍ നല്‍കിയതോടെ രണ്ടുപേരും സാധാരണനിലയിലെത്തി.
22-കാരിയായ മകള്‍ക്ക് എന്തെങ്കിലും ദോഷം പറ്റിയാലോ എന്നായിരുന്നു കാട്ടില്‍ കഴിഞ്ഞ സമയങ്ങളില്‍ കരോലിന്റെ ഭയം. ചില നേരത്ത് ഭയം അധികരിക്കുമ്പോള്‍ കരോലിനെ നിലത്തു നില്‍ക്കാന്‍ അനുവദിക്കാതെ അവര്‍ പുറത്തു വഹിച്ചു കൊണ്ടു നടക്കുകവരെ ചെയ്യുകയുണ്ടായി എന്ന് പിന്നീട് അവര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha