ജനിച്ച് അരമണിക്കൂറിനുള്ളില്‍ കുഞ്ഞിന് ആധാര്‍ കാര്‍ഡ് റെഡി

മധ്യപ്രദേശിലെ ജാബുവ ജില്ലയിലെ ഒരു ലോക്കല്‍ ഹെല്‍ത്ത് സെന്ററില്‍ രാഖി എന്ന പെണ്‍കുഞ്ഞ് ജനിച്ച് 22 മിനിട്ട് ആയപ്പോഴേയ്ക്കും ആധാര്‍ കാര്‍ഡ് നമ്പര്‍ റെഡിയായി. ആധാര്‍ കാര്‍ഡ് ഒരാഴ്ചയ്ക്കകം കുഞ്ഞിന്റെ വീട്ടില്‍ എത്തും. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദാണ് ട്വിറ്റെറിലൂടെ ഇക്കാര്യം എല്ലാവരെയും അറിയിച്ചത്. കഴിഞ്ഞ വര്‍ഷം മുതലാണ് അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും ആധാര്‍ കാര്‍ഡ് എടുക്കുന്നതിനു നിയമതടസ്സം നീക്കിയത്. കുഞ്ഞുങ്ങളില്‍ അഞ്ചു വയസ്സുവരെ വിരലടയാളങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നതിനാലാണ് അങ്ങനെയൊരു നിയമതടസ്സം ബാധകമായിരുന്നത്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ നിയമത്തില്‍ ഭേദഗതി വരുത്തുകയായിരുന്നു. അഞ്ചുവയസ്സിനു താഴെയുള്ള കുഞ്ഞുങ്ങളുടെയും അവരുടെ മാതാപിതാക്കളുടെയും ആധാര്‍ ലിങ്ക് ചെയ്തായിരിക്കും കുട്ടികള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍മ്മിക്കുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha