അങ്കിള്‍ എന്ന സ്റ്റാര്‍ട്ട് അപ്പിന്റെ ഗുണമെന്താണെന്ന് അറിയൂ

വിവാഹം കഴിക്കാത്തവര്‍ നഗരത്തിലെത്തിയാല്‍ ഒരുമിച്ചു താമസിക്കാന്‍ സൗകര്യമേര്‍പ്പെടുത്തുന്ന സ്റ്റാര്‍ട്ട് അപ്. ഉദ്ഘാടന ദിവസം തന്നെ ആവശ്യവുമായി എത്തിയത് 12 ജോടികള്‍. 'അങ്കിള്‍' എന്ന സ്റ്റാര്‍ട്ട് അപ് ആണ് ഈ സേവനത്തിനു പിന്നില്‍. ബ്ലേസ് അരിസനോവ് എന്ന 27 കാരനും മുംബൈ സ്വദേശി സഞ്ജിതും ചേര്‍ന്നാരംഭിച്ച സറ്റാര്‍ട്ടപ്പിന്റെ സേവനത്തിന് വിവിധ ഇന്ത്യന്‍ നഗരങ്ങളില്‍ ഇന്ന് ഒട്ടേറെ ആവശ്യക്കാരുണ്ട്. സാങ്കേതിക വിദ്യ എത്രമാത്രം 'പുരോഗമിച്ചു' എന്നതിന്റെ ഉദാഹരണം കൂടിയാണിത്
ഹോട്ടല്‍ തിരഞ്ഞു നടക്കേണ്ട എന്നാണ് സ്റ്റാര്‍ട്ട് അപ്പിന്റെ മുഖ്യ ഗുണമെന്ന് സഞ്ചിത് പറയുന്നു. പക്ഷേ 18 വയസ്സു പൂര്‍ത്തിയായതിന്റെ രേഖകളുണ്ടെങ്കിലേ മുറി ലഭിക്കൂ . രാവിലെ പത്തു മുതല്‍ ഏഴു വരേയോ രാത്രി ഒന്‍പതു മുതല്‍ രാവിലെ എട്ടു വരെയോ മാത്രമായിരിക്കും അങ്കിളിന്റെ സേവനം. ഹോട്ടല്‍ ശ്ര്യംഖലകളുമായി ധാരണയിലെത്തിയാണ് സ്റ്റാര്‍ട്ടപ്പിന്റെ പ്രവര്‍ത്തനം. ബെംഗളൂരുവില്‍ അള്‍സൂര്‍,ട്രിനിറ്റി,യശ്വന്തപുരം എന്നിവിടങ്ങളിലെ മൂന്നു ഹോട്ടലുകളുമായാണ് നിലവിലെ ടൈ അപ്. ഇനി കൂടുതല്‍ ഹോട്ടലുകളുമായി ബന്ധപ്പെടുമെന്നാണ് ഇവര്‍ പറയുന്നത്.
ബെംഗളൂരുകാര്‍ക്കും സേവനം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഒട്ടേറെ പേര്‍ തങ്ങളെ സമീപിച്ചതായി ഇവര്‍ പറയുന്നു. ബെംഗളൂരുവിന് പുറമേ മുംബൈ,ഹൈദരാബാദ്,കൊല്‍ക്കത്ത എന്നിവിടങ്ങളിലും പ്രവര്‍ത്തനം സജീവമാണ്. ബെംഗളൂരു പോലെയുളള നഗരത്തില്‍ ഇത്തരം സ്റ്റാര്‍ട്ട് അപ്പുകള്‍ സൃഷ്ടിക്കുന്ന പ്രവണതകളെ ഏറ്റെടുക്കാനും പുറന്തള്ളാനും ഒട്ടേറെ പേര്‍ രംഗത്തെത്തിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha