മധ്യപ്രദേശിലെ ഒരു ഗ്രാമത്തില്‍ വിധവകള്‍ ഇല്ലാതായത് ഇങ്ങനെ...

മധ്യപ്രദേശിലെ മാംദ്‌ല ജില്ലയിലെ ആദിവാസി മേഖലയിലെ ഒരു ഗ്രാമത്തില്‍ വിധവകളേയില്ല. ഇവിടുത്തെ പുരുഷന്‍മാരെല്ലാം ചിരിഞ്ജീവികളായതുകൊണ്ടൊന്നുമല്ല. പതിറ്റാണ്ടുകളായി ഗ്രാമീണര്‍ പാലിച്ച് പോരുന്ന ഒരു ആചാരമാണ് ഈ സ്ഥിതിയുണ്ടാകാന്‍ കാരണം.
ഒരു പുരുഷന്‍ മരണപ്പെട്ടാല്‍ അയാളുടെ ഭാര്യയെ ഗ്രാമത്തിലെ അവിവാഹിതര്‍ വിവാഹം കഴിക്കുന്ന ഒരു ആചാരരീതിയുണ്ട് ഇവര്‍ക്കിടയില്‍. വിധവയായത് മുത്തശ്ശിയും അവിവാഹിതനായി അവശേഷിക്കുന്ന ചെറുപ്പക്കാരന്‍ അവരുടെ ചെറുമകന്‍ ആണെങ്കില്‍ പോലും ഇരുവരുടെയും വിവാഹം നടത്തും.
വിവാഹത്തിന് അനുയോജ്യരായ ചെറുപ്പക്കാര്‍ ലഭ്യമല്ലാത്ത സാഹചര്യങ്ങളില്‍ ഭര്‍ത്താവിന്റെ മരണത്തിന്റെ പത്താം ദിവസം പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത പാറ്റോ എന്ന പേരിലുള്ള ഒരു വെള്ളി വള ഗ്രാമത്തിലെ മുതിര്‍ന്നവര്‍ വിധവയായ ഈ സ്ത്രീയ്ക്ക് സമ്മാനിക്കും. ഇതിനു ശേഷം ഇവരെയും വിവാഹിതയായി തന്നെയാകും പരിഗണിക്കുക. ഇപ്രകാരം വിവാഹിതരായി പരിഗണിക്കപ്പെടുന്ന സ്ത്രീകള്‍ അവര്‍ക്ക് വള സമ്മാനിച്ച വ്യക്തിയുടെ വീട്ടിലാകും തുടര്‍ന്ന് താമസിക്കുക.
ഗ്രാമവാസിയായ പട്ടീറാം വാര്‍ഖഡെ തന്റെ ആറാം വയസില്‍ മുത്തിശ്ശിയെ വിവാഹം കഴിച്ച വ്യക്തിയാണ്. പട്ടീറാമിന് ആറ് വയസുള്ളപ്പോഴാണ് ഇയാളുടെ മുത്തശ്ശന്‍ മരിക്കുന്നത്. തുടര്‍ന്ന് ഇയാള്‍ തന്റെ മുത്തശ്ശിക്ക് വരനാകുകയായിരുന്നു. എങ്കിലും പ്രായര്‍പുര്‍ത്തിയായിക്കഴിഞ്ഞ് പട്ടീറാം മറ്റൊരു യുവതിയെയും വിവാഹം കഴിച്ചു. ഇത്തരത്തില്‍ രണ്ടാം വിവാഹം ചെയ്യുന്നതിനും ഇവരുടെ ഗ്രാമീണ നിയമം അനുമതി നല്‍കുന്നു. പട്ടീറാം രണ്ടാമതും വിവാഹം കഴിച്ചുവെങ്കിലും മുത്തശ്ശി ജീവിച്ചിരിക്കുന്ന അത്രയും കാലം രണ്ടാം ഭാര്യ എന്ന പദവി മാത്രമേ ഇപ്പോഴത്തെ ഭാര്യയ്ക്ക് ലഭിക്കൂ.
ഇത്തരം വിവാഹങ്ങളില്‍ വിവാഹിതര്‍ തമ്മിലുള്ള പ്രായവ്യത്യാസവും ബന്ധവും കണക്കിലെടുത്ത് ദമ്പതിമാര്‍ തമ്മില്‍ ലൈംഗിക ബന്ധം ഉണ്ടാകാറില്ല. എന്നാല്‍ ശാരീരിക ബന്ധത്തിന് താല്‍പ്പര്യമുള്ളവര്‍ക്ക് അക്കാര്യത്തില്‍ തടസങ്ങളുമില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha