ഇത് സാധാരണ ജീവികളോ? അതോ മനുഷ്യരോ?

ചിത്രത്തിലേക്കു നോക്കൂ എന്താണു കാണുന്നത്? ചെന്നായയും തവളയും മത്സ്യവും ഓന്തും അല്ലേ? എങ്കില്‍ നിങ്ങള്‍ക്കു തെറ്റുപറ്റി. ഒന്നുകൂടി ശ്രദ്ധിച്ച് നോക്കൂ. ചിത്രത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് ഇനി പറയൂ ഇതെന്താണെന്ന്? അതെ നഗ്‌നരായ സ്ത്രീകളാണ് ഇത്. ഇന്റര്‍നെറ്റില്‍ തരംഗമായിക്കൊണ്ടിരിക്കുന്ന ഈ ചിത്രങ്ങള്‍ യഥാര്‍ഥത്തില്‍ ചലിക്കുന്ന ഇന്‍സ്റ്റലേഷന്റേതാണ്. ഇറ്റാലിയന്‍ ആര്‍ട്ടിസ്റ്റ് ജോവാനീസ് സ്‌റ്റോട്ടെര്‍ ആണ് ഈ വിസ്മയം ഒരുക്കിയതിനു പിന്നില്‍.
യുവതികളെ നഗ്‌നരാക്കി രൂപപ്പെടുത്തിയ ഈ ഇന്‍സ്റ്റലേഷന്‍ ഒറ്റനോട്ടത്തില്‍ ഒരു ചെന്നായയും മത്സ്യവുമൊക്കെയല്ലെന്ന് ആരും പറയില്ല. ജൂണ്‍ അഞ്ചിന് യൂട്യൂബില്‍ അപ്‌ലോഡ് ചെയ്ത ഈ മൂവിങ് ഇന്‍സ്റ്റലേഷന്‍ ഇതിനകം തന്നെ ലക്ഷങ്ങള്‍ കണ്ടുകഴിഞ്ഞിരിക്കുന്നു. ഇന്‍സ്റ്റലേഷന്‍ ഇത്രത്തോളം മനോഹരമാക്കാനായി പെയിന്റും മോഡലുകളുടെ കൃത്യമായുള്ള പൊസിഷനിങും മാത്രമാണ് ചെയ്തത്.
38കാരനായ ജോവാനീസ് ഏറെ നാളുകളുടെ പരീക്ഷണത്തിനു ശേഷമാണ് തന്റെ മൂവിങ് ഇന്‍സ്റ്റലേഷനുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്. എട്ടുമണിക്കൂറോളം നീണ്ട പെയിന്റിങിനും ഫോട്ടോഷൂട്ടിനും ശേഷമാണ് പെര്‍ഫെക്റ്റ് ഇമേജിലേക്കെത്തുന്നതെന്ന് പറയുന്നു ജോവാനിസ്. സ്ത്രീകളുടെ ശരീരം പലവിധത്തില്‍ വളച്ചും കുനിഞ്ഞുമൊക്കെയാണ് ഓരോ ജീവിയുടേയും ഓരോ ശരീരഭാഗങ്ങള്‍ക്കു സമമായത്. ഒരിക്കല്‍ റെസ്‌റ്റോറന്റില്‍ വച്ചാണ് താന്‍ മോഡലായ പെണ്‍കുട്ടികളെ പരിചയപ്പെടുന്നത്.
അവരിലൊരാള്‍ നേരത്തെ തനിക്കു വേണ്ടി മോഡലിങ് ചെയ്തിട്ടുണ്ടായിരുന്നു. അങ്ങനെ മൃഗങ്ങളെ കേന്ദ്രീകരിച്ചുകൊണ്ടുള്ള ഇന്‍സ്റ്റലേഷന്‍ ചര്‍ച്ചയാവുകയും മൂവരും മോഡലിങ് ചെയ്യാന്‍ തയ്യാറാണെന്നു പറയുകയുമായിരുന്നു. മൃഗങ്ങളുടെ വിവിധ ഫോട്ടോകള്‍ നോക്കി അവയിലെ പൊസിഷനുകളെ ശ്രദ്ധിച്ചാണ് മുന്നൊരുക്കം നടത്തിയത്. 2012ല്‍ വേള്‍ഡ് ബോഡി പെയിന്റിങില്‍ ചാമ്പ്യനായ ആളാണ് ജോവാനിസ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha