Widgets Magazine
19
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തവളകളുടെ കാമസൂത്രയില്‍ ഒരു പുതിയ അധ്യായം കൂടി...

22 JUNE 2016 05:17 AM IST
മലയാളി വാര്‍ത്ത.

ലോകമെമ്പാടും വിവിധ വിഷയങ്ങളുടെ വിവിധ മേഖലകളുമായി ബന്ധപ്പെട്ടു നടക്കുന്ന ഗവേഷണങ്ങള്‍ അനേക വിധത്തിലുള്ളതുണ്ട്.
ജന്തു ലോകത്തിലെ ഏറ്റവും ചെറിയ ജീവികള്‍ മുതലുള്ളവയുടെ ജീവിതരീതികള്‍ പഠിക്കാന്‍ നടക്കുന്ന ഗവേഷകരുടെ പരിശ്രമങ്ങള്‍ നിസ്സാരങ്ങളല്ല.
നാമൊക്കെ തീര്‍ത്തും അപ്രധാനജീവികളെന്നു കരുതി അവഗണിക്കുന്ന തവളകളെ കുറിച്ചു പഠനം നടത്തുന്ന ഗവേഷക സംഘങ്ങള്‍ രാവും പകലും വകവയ്ക്കാതെ ഇവയുടെ പുറകേ നടന്നു കണ്ടെത്തുന്ന വിവരങ്ങള്‍ വളരെ കൗതുകമുണര്‍ത്തുന്നവയാണ്.
അടുത്തിടെ ന്യൂഡല്‍ഹിയിലെ ഒരു സംഘം ഗവേഷകര്‍ നൈക്റ്റീബാട്രാക്കസ് ഹുമയൂണി എന്ന് ശാസ്ത്രനാമമുള്ള ഇന്ത്യയില്‍ കാണപ്പെടുന്ന ഒരു തരം തവളകളുടെ പെരുമാറ്റരീതികള്‍ കണ്ടെത്താനും പഠിക്കാനും ശ്രമിക്കുകയായിരുന്നു. ബോംബെ നൈറ്റ് ഫ്രോഗ് എന്ന് പ്രാദേശികമായി അറിയപ്പെടുന്ന ഇവയ്ക്ക്, ഇതുവരെ കണ്ടെത്തിയിട്ടുള്ള 7000 സ്പീഷിസിലുള്ള തവളകളുടേതില്‍ നിന്നും വ്യത്യസ്തമായ പെരുമാറ്റം അവയുടെ ഇണചേരലിന്റെ രീതിയ്ക്കുണ്ടെന്നു കണ്ടെത്തി.
തവളകള്‍ പോലുള്ള ഉഭയജീവികള്‍ ഇണചേരലിന്റെ സമയത്ത് ഇണയുടെ ശരീരത്തെ സ്പര്‍ശിക്കുന്നതിന് 6 വ്യത്യസ്ത രീതികളുണ്ടെന്നായിരുന്നു ഇതുവരെയുള്ള കണ്ടെത്തലുകളില്‍ നിന്നും മനസ്സിലാക്കിയിരുന്നത്.
ലോകമെമ്പാടും നിന്നായി തിരിച്ചറിഞ്ഞിട്ടുള്ള 7000 സ്പീഷിസിലുള്ള എല്ലാ തവളകളും ഈ 6 വിധത്തില്‍ മാത്രമാണ് ഇണചേരലിന്റെ സമയതക്ത് ഇണയെ സ്പര്‍ശിച്ചിരുന്നത്.
ഇന്‍ഗ്വിനല്‍ പൊസിഷന്‍ എന്നറിയപ്പെടുന്ന രീതിയില്‍ അവ ഇണയുടെ അരക്കെട്ടിന്റെ ഭാഗത്താണ് പിടിക്കുന്നത്, ആക്‌സിലറി പൊസിഷനില്‍ തോള്‍ ഭാഗത്തും, സെഫാലിക് പൊസിഷനില്‍ തലയിലുമാണ് അവ പിടിക്കുന്നത്. എന്നാല്‍ ചെറിയ കാലുകളും വൃത്താകൃതിയിലുള്ള ശരീരവുമുള്ള ചിലതരം തവളകളില്‍ ആണ്‍തവള സ്രവിപ്പിക്കുന്ന പശ പോലുള്ള ഒരു ദ്രാവകം ഉപയോഗിച്ച് അത് പെണ്‍ തവളയുടെ പുറത്ത് പറ്റിപ്പിടിച്ചാണിരിക്കുക. ഈ പൊസിഷന് ഗ്ലൂഡ് എന്നാണ് ശാസ്ത്രകാരന്മാര്‍ പേര്‍ നല്‍കിയിരിക്കുന്നത്. ഇന്‍ഡിപെന്‍ഡന്റ് എന്ന പൊസിഷനില്‍ ഇരു തവളകളും മുഖം തിരിഞ്ഞിരിക്കുകയും അവയുടെ പിന്‍ഭാഗം മാത്രം സമ്പര്‍ക്കത്തില്‍ വരികയുമാണ് ചെയ്യുന്നത്. ഹെഡ് സ്ട്രാഡില്‍ എന്ന ആറാമത്തെ രീതിയില്‍ ആണ്‍തവള പെണ്‍തവളയുടെ തലയിലാണ് ഇരിക്കുന്നത്.
എന്നാല്‍ ബോംബെ നൈറ്റ് ഫ്രോഗിനെ കുറിച്ച് പഠനം നടത്തിയ സംഘം ഡോര്‍സല്‍ സ്ട്രാഡില്‍ എന്ന പുതിയൊരു രീതിയിലാണ് അവ ഇണചേരുന്നതെന്നു കണ്ടെത്തി.


ഈ രീതിയില്‍ ഇണചേരലിനായി ക്ഷണിക്കുന് ആണ്‍തവളയുടെ അടുത്തേക്ക് പെണ്‍തവള എത്തുകയാണ് ചെയ്യുന്നത്. ആണ്‍ തവളയുടെ മുന്നിലായി ഇരുന്നിട്ട് പിന്നിലേക്ക് നിരങ്ങി നിരങ്ങി ആണ്‍തവളയുടെ തലയില്‍ പെണ്‍തവളയുടെ കാലുകള്‍ തൊടുന്ന സ്ഥിതിയാകും. തുടര്‍ന്ന് പെണ്‍തവളയുടെ ശരീരത്തിന് മുകളിലേക്ക് ആണ്‍തവള കയറുമെങ്കിലും, അത് പെണ്‍തവളയെ തൊടുകയില്ല, പകരം അതിന്റെ മുന്‍കാലുകള്‍ കൊണ്ട് അവ ഇരിക്കുന്ന ഇലയിലോ ശിഖരത്തിലോ പിടിക്കുകയാണ് ചെയ്യുന്നത്. 12 മിനിട്ടോളം നീളുന്ന ഇണചേരലില്‍ മുട്ടയിട്ടയുടനെ പെണ്‍തവള മാറിപ്പോകുകയും ആണ്‍തവള തന്റെ ബീജം അതിലേക്ക് സ്രവിപ്പിക്കുകയുമാണുണ്ടാകുന്നതെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു.

ഇണചേരലിന്റെ മറ്റു രീതികളില്‍ ആണ്‍തവളയാണ് പെണ്‍തവളയ്ക്കരികിലെത്താറുളളത്. 2010 ജൂലൈ ആഗസ്റ്റ് മാസങ്ങളില്‍ 40 രാത്രികളില്‍ ഇവയെ നിരീക്ഷിച്ചിരുന്നുവെന്നും ഇവയുടെ ഫോട്ടോയും വീഡിയോയും എടുത്തിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ഇണചേരലിനിടയില്‍ അവയ്ക്ക് ശല്യമൊന്നും ഉണ്ടാകാതെയിരിക്കാന്‍ രാത്രി ചിത്രീകരണം നടത്തുന്നതിനുപയോഗിക്കുന്ന ഇന്‍ഫ്രാറെഡ് ക്യാമറകള്‍ ഉപയോഗിച്ചാണ് ചിത്രീകരിച്ചതത്രേ. ഈ പുതിയ രീതിയെ ഇണചേരലിന്റെ ഏഴാമത്തെ രീതിയായി തവളകളുടെ ജീവിത രീതിയില്‍ ഔദ്യോഗികമായി എഴുതി ചേര്‍ത്തിട്ടുണ്ട്.

 അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിലക്ക് നോക്കാതെ എല്ലാ ചിത്രങ്ങളും പ്രദർശിപ്പിക്കുമെന്നായിരുന്നു കേരളം ആദ്യം പ്രഖ്യാപിച്ചത്....  (1 minute ago)

കുടുംബ ബന്ധു ജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ, കുടുംബ ഐശ്വര്യം എന്നിവ ഇന്ന് ഉണ്ടാകും.  (13 minutes ago)

64-ാം സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ....  (52 minutes ago)

ഇഡിയുടെ അപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി വിധി ഇന്ന്....  (1 hour ago)

സംവിധായകനും മുൻ ഇടത് എം എൽ എയുമായ പി ടി കുഞ്ഞുമുഹമ്മദിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ 20 ന് ഉത്തരവ്  (1 hour ago)

. പയ്യന്നൂരിൽ ടാങ്കർ ലോറി സ്കൂട്ടറിൽ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം‌  (1 hour ago)

നവംബർ 30 നാണ് അ‍ഞ്ചു പേർക്കെതിരെ കേസെടുത്തത്  (1 hour ago)

ബെംഗളൂരുവിൽ നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത് .... യാത്രക്കാർക്ക് പരിക്കില്ല... എല്ലാവരും സുരക്ഷിതരാണ്....  (2 hours ago)

നരേന്ദ്ര മോദിക്ക് പരമോന്നത ബഹുമതി നൽകി ആദരിച്ച് ഒമാൻ...    (2 hours ago)

ക​ര​ട്​ പ​ട്ടി​ക 23ന്​ ​പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്ന്​ മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ്​ ഓ​ഫി​സ​ർ  (2 hours ago)

കസ്റ്റഡിയിലെടുത്ത ഭർത്താവിനെ അന്വേഷിച്ച് പൊലീസ് സ്റ്റേഷനിലെത്തിയ ഗർഭിണിയെ മർദിച്ച സി.ഐക്ക്  (3 hours ago)

യുഎഇയിൽ പ്ലാസ്റ്റിക് നിരോധനം 2026 മുതൽ ഡിസ്‌പോസിബിൾ ഉൽപ്പന്നങ്ങൾക്ക് പൂർണ്ണ വിലക്ക്  (9 hours ago)

പ്രവാസികളേ 2026 ൽ നാട്ടിലേയ്ക്ക് വരുന്നുണ്ടോ ? യുഎഇയിൽ നീണ്ട അവധി വിമാനടിക്കറ്റ് ഇപ്പോഴേ എടുക്കൂ !!  (9 hours ago)

കള്ളൻ...കള്ളൻ....ജീവൻ പോയി...കള്ളനാണെന്ന് ആരോപ്പിച്ച് ആൾക്കൂട്ട മർദനം...ഇതരസംസ്ഥാന തൊഴിലാളി മരിച്ചു...ഛത്തീസ്ഗഢ് സ്വദേശിയായ രാംനാരായണനാണ് മരിച്ചത്  (10 hours ago)

സംസ്ഥാനത്തിന് കനത്ത ആഘാതമേൽപ്പിച്ചു കേന്ദ്രസർക്കാർ...വായ്പാ പരിധിയിൽ 5900 കോടി രൂപയുടെ കുറവ് വരുത്തിയെന്ന് ധനമന്ത്രി  (10 hours ago)

Malayali Vartha Recommends