നാല്‍പ്പത് കിലോയുള്ള കല്ല് തലയില്‍ ചുമന്നു നടന്നാല്‍ എന്ത് സംഭവിക്കും

നാല്‍പ്പത് കിലോയുള്ള കല്ല് തലയില്‍ ചുമന്നുകൊണ്ട് നടക്കുന്ന മനുഷ്യനാണ് അടുത്തിടെ മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നത്. ഇത്രയും ഭാരമുള്ള കല്ലുമായി ഇയാള്‍ നടക്കുന്നത് എന്തിനാണെന്നല്ലേ...? ശരീരഭാരം കുറയ്ക്കാന്‍ വണ്ണം കുറയ്ക്കാന്‍ പല വഴികളും പരീക്ഷിക്കുന്നവരുണ്ട്. ഭക്ഷണം നിയന്ത്രിച്ചും ജിമ്മില്‍ പോയും ശരീര ഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവരുണ്ട്. എന്നാല്‍ ശരീര ഭാരം കുറയ്ക്കാന്‍ ഈ ചൈനക്കാരന്‍ കണ്ടുപിടിച്ച വഴിയാണ് ശ്രദ്ധനേടിയത്.
നാല്‍പത് കിലോ ഭാരമുള്ള കല്ല് തലയില്‍ ചുമന്ന് ദിവസവും രാവിലെയും വൈകീട്ടും നടക്കുകയാണ് ഇയാള്‍ ചെയ്യുന്നത്. തന്റെ നടത്തംകൊണ്ട് പ്രയോജനമുണ്ടായി എന്നുതന്നെയാണ് ഇദ്ദേഹത്തിന്റെ വിശ്വാസം. ചൈനയിലെ ജിലിന്‍ സ്വദേശിയായ കോങ് യാനാണ് (54) കഴിഞ്ഞ കുറച്ചു നാളുകളായി തലയില്‍ കല്ലും ചുമന്ന് നടക്കുന്നത്.
115 കിലോയാണ് ഇദ്ദേഹത്തിന്റെ ഭാരം. ഭക്ഷണം നിയന്ത്രിക്കുന്നതിനൊപ്പം തന്നെ കല്ല് ചുമന്ന് നടന്നാല്‍ ശരീര ഭാരം കുറഞ്ഞ് സൗന്ദര്യമുണ്ടാകുമെന്ന് ഒരു ബന്ധുവാണ് ഇദ്ദേഹത്തോട് പറഞ്ഞത്. ഇത് പരീക്ഷിക്കുകയാണ് കോങ് യാന്‍ ചെയ്തത്.
വീടിന് സമീപമുള്ള വഴിയിലൂടെയാണ് കോങ് യാന്‍ നടക്കുന്നത്. ക്ഷേത്രങ്ങളിലെ കുത്തനെയുള്ള പടികള്‍ ഇദ്ദേഹം കയറുകയും ഇറങ്ങുകയും ചെയ്യും.തുടക്കത്തില്‍ 15 കിലോ ഭാരമുള്ള കല്ലായിരുന്നു കോങ് യാന്‍ തലയില്‍ ചുമന്നത്. തുടര്‍ന്ന് കല്ലിന്റെ ഭാരം കൂട്ടുകയായിരുന്നു.
കല്ല് ചുമന്നുള്ള തന്റെ വ്യായാമം തുടങ്ങിയ ശേഷം 30 കിലോ ഭാരം കുറഞ്ഞുവെന്ന് കോങ് പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha