ആദ്യ ഡ്രൈവറില്ലാ ബസ് നിരത്തിലിറങ്ങാനൊരുങ്ങി, ഇനി യാത്രക്കാര്‍ക്ക് ബസുമായി സംവദിച്ചു സുഖയാത്ര

യാത്രക്കാര്‍ക്ക് സ്വസ്ഥവും-സമാധാനവുമായി സഞ്ചരിക്കാന്‍ ലോകത്തെ ആദ്യത്തെ ഡ്രൈവറില്ലാ ബസ്സ് നിരത്തിലിറങ്ങാനൊരുങ്ങി. അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ലോക്കര്‍ മോട്ടോര്‍സ് ആണ് ത്രീഡി പ്രിന്റഡ് ഇലക്ട്രിക് മിനി ബസുമായി രംഗത്തെത്തിയിരിക്കുന്നത്. ഇലക്ട്രിക് ചാര്‍ജിലോടുന്ന ആദ്യ ഡ്രൈവറില്ലാ വാഹനമാണ് ലോക്കര്‍ മോട്ടോര്‍സിന്റെ 'ഒല്ലി' ബസ്. വര്‍ധിച്ചു വരുന്ന മലിനീകരണ പ്രശ്‌നങ്ങള്‍ക്കിടയില്‍ യാതൊരു വിധ മലിനീകരണവും ഇല്ലെന്നതും ഒല്ലിയുടെ പ്രത്യേകതയാണ്. പന്ത്രണ്ടു പേര്‍ക്ക് യാത്ര ചെയാവുന്ന രീതിയിലാണ് ബസ് തയ്യാറാക്കിയിരിക്കുന്നത്.
ഐബിഎം നിര്‍മ്മിച്ച ' വാട്‌സണ്‍'ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനത്തിലാണ് ബസിന്റെ പ്രവര്‍ത്തനം. യാത്രക്കാരുടെ ഇഷ്ടത്തിനനുസരിച്ച് യാത്രകളും ഇറങ്ങേണ്ട സ്ഥലവും നിയന്ത്രിക്കുന്നതിനാണ് വാട്‌സണ്‍ സംവിധാനം ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഒല്ലിയിലെ യാത്ര സുരക്ഷിതമാക്കുന്നതിനു 30 ഓളം സെന്‍സറുകളാണ് ഘടിപ്പിച്ചിരിയ്ക്കുന്നത്. യാത്രക്കിടയില്‍ ബസിലിരുന്നു ഒല്ലിയോട് തന്നെ യാത്രയെക്കുറിച്ച സംസാരിക്കാമെന്നതും ഇതിന്റെ പ്രധാന സവിശേഷതയാണ്. വാഹനത്തിന്റെ ബോഡിയുടെ വിവിധ ഭാഗമാണ് നിര്‍മ്മിച്ചിരിയ്ക്കുന്നതിനു മാത്രമാണ് നിലവില്‍ ത്രീഡി പ്രിന്റിങ് സാങ്കേതിക വിദ്യ ഉപയോഗിച്ചിരിക്കുന്നത്.പോകുന്ന വഴിയില്‍ ഉള്ള റസ്റ്റോറന്റുകള്‍, കാലാവസ്ഥ, ബസ് പോകുന്ന വഴിയെക്കുറിച്ചുള്ള വിവരങ്ങള്‍ എല്ലാം ഒല്ലി യാത്രക്കാര്‍ക്ക് വടസം സംവിധാനത്തിന്റെ സഹായത്തോടെ ലഭ്യമാക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha