മണിക്കൂറില്‍ 1,200 കിലോമീറ്റര്‍ വേഗതയുള്ള ഗതാഗത സംവിധാനം ഇന്ത്യയിലേക്ക്

സമയത്തേയും ദൂരത്തേയും കണക്കുകള്‍ മാത്രമാക്കി പുത്തന്‍ സാങ്കേതികത ഉപയോഗിച്ചുള്ള ഹൈപ്പര്‍ലൂപ് വാഹനങ്ങളില്‍ കുതിക്കാന്‍ ഇന്ത്യ തയ്യാറാകുന്നു. മുംബൈ-പൂനൈ ബന്ധിപ്പിച്ചായിരിക്കും ഹൈപ്പര്‍ലൂപ്പ് ഗതാഗത സംവിധാനം ആരംഭിക്കുന്നത്. ഈ പദ്ധതി പൂര്‍ത്തിയാകുന്നതോടെ രണ്ടു നഗരങ്ങള്‍ തമ്മിലുള്ള ദൂരം 25 മിനിറ്റായി കുറയും. മണിക്കൂറില്‍ 1,200 കിലോമീറ്ററാണ് ഹൈപ്പര്‍ലൂപ്പിന്റെ വേഗത.
അമേരിക്കന്‍ കമ്പനിയായ ഹൈപ്പര്‍ലൂപ്പ് ട്രാന്‍സ്‌പൊര്‍ട്ടേഷന്‍ ടെക്‌നോളജീസാണ് ഇന്ത്യയില്‍ ഈ പദ്ധതി നടപ്പിലാക്കണമെന്നുള്ള ആശയം മുന്നോട്ടുവച്ചത്. അമ്യൂസ്‌മെന്റ് വാട്ടര്‍ തീം പാര്‍ക്കുകളിലുള്ള റൈഡുകളിലെ കുഴലുകള്‍ പോലെയാണ് ഹൈപ്പര്‍ലൂപ്പ് സഞ്ചാരപാത. ഈ കുഴല്‍ വഴിയാണ് ട്രെയിനു സമാനമായിട്ടുള്ള വാഹനം സഞ്ചരിക്കുന്നത്.
പ്രത്യേകമായി തയ്യാറാക്കിയുള്ള ടണലിലൂടെ അതിവേഗത്തില്‍ പായുന്ന കാന്തികട്രെയിനിനോടു സാമ്യമുള്ള പേടകങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. സ്റ്റേഷനുകളെ തമ്മില്‍ ബന്ധിപ്പിച്ച് കുറഞ്ഞ മര്‍ദ്ദമുള്ള ടണലില്‍കൂടിയുള്ള ഗതാഗതമാണ് ഹൈപ്പര്‍ലൂപ്പ്.
വേഗതയ്ക്ക് അനുസരിച്ചായിരിക്കും ഇന്ധനത്തിന്റെ ഉപയോഗം. വേഗത കുറയമ്പോള്‍ ഇന്ധനച്ചെലവ് കുറയുമെന്നുള്ള പ്രത്യേകതയുമുണ്ട് ഹൈപ്പര്‍ലൂപ്പിന്. അന്തരീക്ഷ മര്‍ദത്തിന്റെ ആയിരത്തിലൊന്നായിരിക്കും പേടകം സഞ്ചരിക്കുന്ന ടണലിലെ മര്‍ദം. ഭൂകമ്പത്തെവരെ ചെറുക്കാന്‍ കഴിയുന്ന തരത്തിലാണ് ടണലുകളുടെ രൂപകല്‍പന. കരയിലും വെള്ളത്തിലും ഒരുപോലെ ഹൈപ്പര്‍ലൂപ്പിന്റെ പേടകങ്ങള്‍ക്ക് സഞ്ചരിക്കാനാകും. ഓരോ പത്ത് സെക്കന്റിലും പേടകങ്ങള്‍ പുറപ്പെടുന്ന തരത്തിലാണ് ഹൈപ്പര്‍ലൂപ്പ് ക്രമീകരിക്കുക.
https://www.facebook.com/Malayalivartha