വാഹനാപകടത്തിൽ പരുക്കേറ്റയാൾക്ക് ലഭിക്കാൻ പോകുന്ന നഷ്ടപരിഹാരം കേൾക്കണ്ടേ ?...

ദുബായിൽ വാഹനാപകടത്തിൽ പരുക്കേറ്റ കണ്ണൂർ മട്ടന്നൂർ തില്ലങ്കേരി സ്വദേശി അബ്‌ദുൽ റഹ്‌മാനു കോടതി ചെലവടക്കം 23 ലക്ഷം ദിർഹം (നാലുകോടി രൂപ) നഷ്‌ടപരിഹാരം നൽകാൻ ദുബായ് കോടതി വിധി. കഫ്‌റ്റീരിയ ജീവനക്കാരനായിരുന്ന ഇദ്ദേഹം അൽഐനിലെ ജിമിയിൽ 2015 ഡിസംബറിൽ ജോലി കഴിഞ്ഞു മടങ്ങുമ്പോഴായിരുന്നു അപകടം സംഭവിച്ചത് . മലയാളിസമാജം പ്രസിഡന്റ് അബ്‌ദുൽ റഹ്‌മാൻ വേരൂരിന്റെ നേതൃത്വത്തിൽ അലി ഇബ്രാഹിം അഡ്വക്കറ്റ്‌സിലെ നിയമപ്രതിനിധി സലാം പാപ്പിനിശേരി മുഖാന്തരമാണ് കേസ് ഫയൽ ചെയ്‌തത്. ഇന്നാണ് കേസിൽ കോടതി സുപ്രധാനമായ വിധി പറഞ്ഞത് .
https://www.facebook.com/Malayalivartha