Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ചൊവ്വാ ഗ്രഹത്തില്‍ എട്ടുകാലിക്കൂട്ടത്തെ കണ്ടെന്ന് നാസ തന്നെ പറയുമ്പോള്‍ വിശ്വസിക്കാതിരിക്കുന്നതെങ്ങനെ?

19 JULY 2018 05:26 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഒരു ചിത്രം പങ്കുവച്ചു. ഇക്കഴിഞ്ഞ ജൂലൈ 13-നായിരുന്നു അത്. ഒറ്റനോട്ടത്തില്‍ മരുഭൂമിക്കു സമാനമായ പ്രതലത്തിലൂടെ കറുത്ത കുറച്ചു ജീവികള്‍ പാഞ്ഞു പോകുന്നു. എന്താണിതു സംഗതിയെന്നു കരുതി നോക്കിയവര്‍ക്കായി 'സൂക്ഷിച്ച നോക്കണ്ട്‌റാ ഉണ്ണീ...' എന്ന മട്ടിലുള്ള നാസയുടെ തന്നെ മറുപടിയും എത്തി. 'ചൊവ്വാഗ്രഹത്തില്‍ കണ്ടെത്തിയ 'എട്ടുകാലി'കളാണവ!'

നാസ പുറത്തിറക്കിയതാണെന്നു പറഞ്ഞ് ഒട്ടേറെ തട്ടിപ്പു വാര്‍ത്തകള്‍ പലരും പ്രചരിപ്പിക്കാറുണ്ട്. ഇതുപക്ഷേ നാസ ഔദ്യോഗികമായിത്തന്നെ പറയുന്നു ചൊവ്വയില്‍ എട്ടുകാലികളുണ്ടെന്ന്. അങ്ങനെയെങ്കില്‍ അതൊരു വമ്പന്‍ സംഭവമല്ലേ? ചൊവ്വയില്‍ ജീവനുണ്ടെന്നല്ലേ അതിനര്‍ത്ഥം, എന്നിട്ട് ഇങ്ങനെയൊക്കെയാണോ അക്കാര്യം ലോകത്തെ അറിയിക്കേണ്ടത്? ഇതിനെല്ലാമുള്ള ഉത്തരം തൊട്ടടുത്ത വരികളില്‍ തന്നെ നാസ ഒളിപ്പിച്ചു വച്ചിരുന്നു.

ആരും തോക്കില്‍ക്കയറി വെടിവയ്ക്കല്ലേ. സംഗതി എട്ടുകാലി തന്നെയാണ്. പക്ഷേ വിളിപ്പേരാണെന്നു മാത്രം. ചൊവ്വാഗ്രഹത്തില്‍ ചില പ്രത്യേക ഭാഗങ്ങളിലെ പ്രതലത്തില്‍ കാണപ്പെടുന്ന പ്രതിഭാസത്തെ വിളിക്കുന്ന പേരാണ് സ്‌പൈഡര്‍ എന്ന്. 'അരേനിയ്‌ഫോം ടെറയ്ന്‍ എന്നാണ് ഇവയെ ശാസ്ത്രജ്ഞര്‍ വിശേഷിപ്പിക്കുന്നത്. 'അരേനിയ്‌ഫോം' എന്നാല്‍ 'എട്ടുകാലിയെപ്പോലുള്ളത്' എന്നര്‍ഥം.

നാസയുടെ മാര്‍സ് റിക്കോണസെന്‍സ് ഓര്‍ബിറ്ററാണ് ഇക്കഴിഞ്ഞ മേയ് 13-ന് ഈ ചിത്രം പകര്‍ത്തി ഭൂമിയിലേക്ക് അയച്ചത്. ചൊവ്വാഗ്രഹത്തില്‍ കറങ്ങിയടിച്ച് സാധിക്കാവുന്നയിടത്തെല്ലാം നിരീക്ഷണം നടത്താനായി നാസ 2005-ല്‍ അയച്ച പേടകമാണ് ഈ ഓര്‍ബിറ്റര്‍. ഇക്കഴിഞ്ഞ മേയില്‍ ചൊവ്വയിലെ ദക്ഷിണ ധ്രുവത്തിലായിരുന്നു പേടകത്തിന്റെ പരിശോധന. അതിനിടെ കണ്ടെത്തിയ കാഴ്ച ഗവേഷകര്‍ക്ക് അയയ്ക്കുകയും ചെയ്തു.

ഓര്‍ബിറ്റര്‍ അയച്ച ചിത്രങ്ങളിലുടെ ചൊവ്വാഗ്രഹത്തിന്റെ ഉപരിതലത്തെപ്പറ്റി ഏകദേശ ധാരണയുണ്ടാക്കുകയെന്നതാണു ഗവേഷകരുടെ ജോലി. എന്തായാലും സംഗതി എന്താണെന്ന് അവര്‍ കണ്ടെത്തി. ചൊവ്വയിലെ മണ്ണിനടിയില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ഐസ് പരുവത്തില്‍ കിടപ്പുണ്ട്. ഗ്രഹത്തില്‍ ചൂടു കൂടുമ്പോള്‍ ഈ മഞ്ഞുകട്ട ഉരുകുകയല്ല മറിച്ച് ആവിയായിപ്പോകും (ഖരരൂപത്തില്‍ നിന്ന് വാതകമായി മാറുന്ന അവസ്ഥ) പക്ഷേ ഈ ആവി എങ്ങനെ പുറത്തേക്കു പോകും? അതു പ്രതലത്തിനു തൊട്ടുതാഴെ ഇങ്ങനെ തട്ടീംമുട്ടീം നില്‍ക്കും.

അതിനിടെ പലയിടത്തു നിന്നും കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ഐസ് ആവിയായിത്തുടങ്ങിയിട്ടുണ്ടാകും. ഇവയെല്ലാം കൂട്ടത്തോടെ എത്തും. എല്ലാവരും ചേര്‍ന്നതോടെ തങ്ങളെ തടഞ്ഞ മണ്ണിന്റെ പാളിയെ തകര്‍ത്തു കളയാനുള്ള ശക്തിയായി. പിന്നെ ജെറ്റു പോലെ ഈ വായു കുതിച്ചൊരു പോക്കാണ് മുകളിലേക്ക്. ആ വരവില്‍ മണ്ണെല്ലാം വശങ്ങളിലേക്കു തെറിക്കും. കാറ്റും കൂടി വീശുന്നതോടെ പരിസരത്തെ മണ്ണ് പാറിപ്പറന്ന് വെള്ളമൊഴുകിയതു പോലെ അടയാളങ്ങളും ഉണ്ടാകും.

കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ഐസ് ആവിയായി പുറത്തുവന്ന ദ്വാരത്തിനു ചുറ്റിലും മണ്ണു കൂടിക്കിടക്കുന്നുണ്ടാകും. ഇതെല്ലാം പക്ഷേ ദൂരെ നിന്നു നോക്കുമ്പോള്‍ എട്ടുകാലിപ്പറ്റങ്ങള്‍ പോലെ തോന്നുകയും ചെയ്യും. എന്നാല്‍ ഭൂമിയില്‍ ഒരിക്കലും ഇത്തരമൊരു പ്രതിഭാസം നടക്കില്ല. അതിനാല്‍ത്തന്നെ ചൊവ്വയിലെ അന്തരീക്ഷത്തിലെയും മണ്ണിനടിയിലെയും പ്രത്യേകതകള്‍ മനസ്സിലാക്കാന്‍ ഇത്തരം 'എട്ടുകാലി'ക്കാഴ്ചകള്‍ ഏറെ സഹായകരവുമാണ്. അപ്പോഴും ചൊവ്വയില്‍ ജീവനുണ്ടോയെന്ന ചോദ്യം ബാക്കി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (1 hour ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (1 hour ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (1 hour ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (1 hour ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (2 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (2 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (2 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (2 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (3 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (3 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (3 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (3 hours ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (3 hours ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (4 hours ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (4 hours ago)

Malayali Vartha Recommends