അനു സിതാരയുടെ പോസ്റ്റിന് ടൊവീനോ മുന വച്ചൊരു കമന്റിട്ടു, മറുപടിയും കിടുക്കി!

താരങ്ങളും ആരാധകരും ഒരുപോലെ ശ്രദ്ധിക്കാറുണ്ട് സോഷ്യല്‍ ലോകത്ത് പങ്കുവയ്ക്കുന്ന പോസ്റ്റുകളും അതിന് ലഭിക്കുന്ന കമന്റുകളും. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളില്‍ ഏറെ സജീവമായ ടൊവിനോയുടെ ഒരു കമന്റിന് അനു സിത്താര നല്‍കിയ മറുപടി കമന്റാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
അനു സിതാര ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് ചുവട്ടില്‍ കമന്റുമായി എത്തിയതാണ് ടൊവിനോ.
ടൊവിനോയും അനു സിത്താരയും ഒരുമിച്ചെത്തുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രമാണ് താരം പങ്കുവച്ചത്. ടൊവിനോയെ പിറകില്‍ ഇരുത്തി അനു സ്‌കൂട്ടര്‍ ഓടിക്കുന്നതാണ് ചിത്രം.
ഈ ചിത്രത്തിന് ടൊവിനോ കൊടുത്ത കമന്റ് ഇങ്ങനെ. 'അടുത്ത തവണ ബുള്ളറ്റ് ഓടിക്കണം'.

എന്നാല്‍ ഈ കമന്റിന് അനു നല്‍കിയ മറുപടി ഇങ്ങനെ.'ടോവിനോ ചേട്ടന്‍ കൂടെ ഉണ്ടെങ്കില്‍ ബുള്ളറ്റ് അല്ല ലോറി വരെ ഓടിക്കും'. സോഷ്യല്‍ ലോകത്ത് ഏറെ ആരാധകര്‍ ഉള്ള ഇരുവരുടെയും സൗഹൃദ കമന്റുകള്‍ ഇഷ്ടക്കാരും ഏറ്റെടുത്ത് കഴിഞ്ഞു.
https://www.facebook.com/Malayalivartha


























