എറിഞ്ഞയാള്‍ പോലും വിചാരിച്ചില്ല ഉന്നം ഇത്ര കൃത്യമായിരിക്കുമെന്ന്! കൗതുകം ഉളവാക്കുന്ന ദൃശ്യം കാണൂ...

'ബല്ലാത്ത ഉന്നമായി പോയി..' കണ്ണുതള്ളി കമന്റിട്ടുപോകും ആരും ഈ വിഡിയോ കണ്ടാല്‍ എന്നാണ് അഭിനന്ദനക്കുറിപ്പായി ചിലരുടെ കമന്റുകള്‍.
ഉന്നം പിടിച്ച് കുട്ടികള്‍ മാങ്ങ എറിഞ്ഞുവീഴ്ത്തുന്നത് പോലെ ഈ ചെറുപ്പക്കാരന്‍ ഉന്നം വച്ചത് തേങ്ങയാണ്.
കല്ലു കൊണ്ട് ഉന്നം പിടിച്ച് തെങ്ങിന്റെ മുകളിലേക്ക് ഒറ്റയേറ്, ദേ വീഴുന്നു നല്ല പാകമായ ഒരു തേങ്ങ.
വീണു കഴിഞ്ഞ് തേങ്ങ ഉരുണ്ടുരുണ്ട് വന്ന് ഒരു സാഷ്ടാംഗപ്രണാമം അര്‍പ്പിക്കുന്നതുപോലെ ആ ചെറുപ്പക്കാരന്റെ കാല്‍ച്ചുവട്ടില്‍വന്ന് ചലനം തീര്‍ന്നുനിന്നു .
സോഷ്യല്‍ ലോകത്ത് വൈറലാവുകയാണ് ഈ യുവാവ്.
തെങ്ങു കയറാന്‍ തൊഴിലാളിയെ കിട്ടാതെ വിഷമിക്കുന്നവര്‍ക്ക് ഇയാളുമായി ബന്ധപ്പെടാമെന്ന രസികന്‍ കമന്റുകളുമായി ടിക്ടോക് ആരാധകരും രംഗത്തുണ്ട്.
https://www.facebook.com/Malayalivartha


























