തീരത്തേയ്ക്ക് ജല്ലി ഫിഷുകള്‍ കൂട്ടത്തോടെ എത്തിയതിനെ തുടര്‍ന്ന് ഓസ്‌ട്രേലിയയില്‍ ബീച്ചുകള്‍ അടച്ചു

ബ്‌ളൂബോട്ടില്‍ എന്നറിയപ്പെടുന്ന ജല്ലി ഫിഷുകള്‍ കൂട്ടത്തോടെ തീരമണഞ്ഞതോടെ ഓസ്‌ട്രേലിയയിലെ ബീച്ചുകള്‍ താത്കാലികമായി അടച്ചു.
ഇവ തീരത്തണഞ്ഞത് ശക്തമായ കാറ്റിനെ തുടര്‍ന്നാണ്. 15 സെന്റീ മീറ്റര്‍ നീളമുള്ള ഇവയുടെ സാന്നിധ്യം ജനങ്ങളുടെ സൈ്വര്യ ജീവിതത്തെ തന്നെ ബാധിച്ചു.
ആളുകളുടെ ജീവന് ഭീഷണി ഇല്ലെങ്കിലും ക്യൂന്‍സ്‌ലാന്‍ഡ് സംസ്ഥാനത്ത് ഇതുവരെ ജല്ലിഫിഷുകളുടെ ആക്രമണത്തില്‍ 2600-ഓളം പേര്‍ ചികിത്സ തേടിയിട്ടുണ്ട്.
ജനവാസ കേന്ദ്രങ്ങളായ ഗോള്‍ഡ് ഗോസ്റ്റ്, സണ്‍ഷൈന്‍ കോസ്റ്റ് എന്നിവിടങ്ങളിലാണ് ഇതു സംബന്ധിച്ച കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

https://www.facebook.com/Malayalivartha


























