പോലീസ് സ്‌റ്റേഷനില്‍ കയറി സൈക്കിള്‍ മോഷ്ടിക്കുന്നതിനിടെ പിടിയില്‍!

പോലീസ് സ്‌റ്റേഷനു മുന്‍പില്‍ വച്ചിരുന്ന സൈക്കിള്‍ കവരുവാന്‍ ശ്രമിക്കുന്നതിനിടെയില്‍ മോഷ്ടാവ് പോലീസിന്റെ പിടിയിലായി.
അമേരിക്കയിലെ ഗ്ലാഡ്സ്റ്റണിലുള്ള പോലീസ് സ്‌റ്റേഷനിലാണ് സംഭവം നടന്നത്.
പോലീസ് സ്‌റ്റേഷനു സമീപം വച്ചിരുന്ന സൈക്കിള്‍, മോഷ്ടാവ് കവരുവാന്‍ ശ്രമിക്കുന്നത് തുടക്കം മുതലെ സമീപത്തെ സിസിടിവിയില്‍ പതിഞ്ഞിരുന്നു.
സംഭവം ശ്രദ്ധയില്‍പ്പെട്ട പോലീസുദ്യോഗസ്ഥര്‍ ഞൊടിയിടയില്‍ ഇവിടെയെത്തുകയും മോഷ്ടാവിനെ പിടികൂടുകയുമായിരുന്നു.
സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരിക്കുന്ന വീഡിയോയ്ക്ക് പ്രതികരണവുമായി നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.
ഈ മോഷ്ടാവ് ബുദ്ധിയേ ഇല്ലാത്തവനാണെന്നാണ് ഭൂരിഭാഗമാളുകളും അഭിപ്രായപ്പെടുന്നത്.
https://www.facebook.com/Malayalivartha


























