ഭൂമിക്കടിയില്‍ നിന്ന് പത പൊങ്ങി വരുന്നതില്‍ ആശങ്ക

ഭൂമിക്കടിയില്‍ നിന്ന് ആള്‍പ്പൊക്കത്തില്‍ സോപ്പുപത പോലെ പൊന്തിവരുന്ന പ്രതിഭാസം നാട്ടുകാര്‍ക്കു വിസ്മയവും ആശങ്കയുമായി.
മേപ്പാടി താഴെ അരപ്പറ്റ ഹാരിസണ്‍ തേയില തോട്ടത്തിലാണ് പ്രതിഭാസം ദൃശ്യമായത്.
തോട്ടത്തിലെ അഞ്ചേക്കര്‍ എന്നറിയപ്പെടുന്ന പ്രദേശത്തിലെ കുടിവെള്ള കിണറിനു സമീപം ചൊവ്വാഴ്ച രാത്രിയാണ് പത പൊങ്ങുന്നതായി നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്.
പിന്നീടിതു വലുതായി വന്നു. വിവരമറിഞ്ഞ് ഒട്ടേറെപ്പേര്‍ ഇതു കാണാനെത്തി.
വെയില്‍ ചൂടായതോടെ വലിപ്പം കുറഞ്ഞു വന്നു. നാട്ടുകാര്‍ ജിയോളജി വകുപ്പിനെ വിവരമറിയിച്ചെങ്കിലും ആരും സ്ഥലത്തെത്തിയിട്ടില്ല.
https://www.facebook.com/Malayalivartha


























