ഭീമന്‍ പാറ പിളര്‍ത്തിയത് ഒരു ചുറ്റികയും ഉളിയും മാത്രം ഉപയോഗിച്ച്; സോഷ്യല്‍മീഡിയ കൈയ്യടിച്ച് അഭിനന്ദിക്കുന്നു!

ഒരു അതിഭീമന്‍ പാറ രണ്ടായി പിളര്‍ക്കുന്നതിന്റെ അമ്പരപ്പിക്കുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു. തമിഴ്‌നാട്ടിലാണ് സംഭവം. ഒരു ചുറ്റികയും ഉളിയും മാത്രം ഉപയോഗിച്ചാണ് തൊഴിലാളികള്‍ ഇത് സാധ്യമാക്കിയത്.
രണ്ടായി പിളര്‍ന്നിരിക്കുന്ന ഒരു പാറയില്‍ ചുറ്റികയും ഉളിയും ഉപയോഗിച്ച് ഒരാള്‍ അടിക്കുന്നതാണ് വീഡിയോയില്‍ ആദ്യം കാണുന്നത്.
ഇദ്ദേഹത്തിനു ചുറ്റും മൂന്നു പേര്‍ ഉണ്ട്. എല്ലാവരും മാറി മാറി ചുറ്റിക കൊണ്ട് ശക്തിയായി അടിച്ചു കഴിയുമ്പോള്‍ പാറ പിളര്‍ന്ന് ഇരുവശത്തേക്കും മറിഞ്ഞു വീഴുകയായിരുന്നു.
ഏകദേശം 40 അടി ഉയരമുള്ള പാറയായിരുന്നു ഇത്.
സോഷ്യല്‍മീഡിയയില്‍ ഈ വീഡിയോ വ്യാപകമായി പ്രചരിക്കുകയാണ്.
ഇവരുടെ കഠിനാധ്വാനത്തെ അഭിനന്ദിച്ചാണ് കമന്റുകളേറയും ഉയരുന്നത്.
https://www.facebook.com/Malayalivartha


























