യാത്രികരെ അമ്പരപ്പിച്ചുകൊണ്ട് യുവാവ് നഗ്‌നനായി വിമാനയാത്രയ്ക്ക് എത്തി!

മോസ്‌കോയിലെ ദെമജിയദോവ എയര്‍പോര്‍ട്ടില്‍ വിമാനയാത്രയ്ക്കായി നഗ്‌നനായി എത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
യാത്രികര്‍ എല്ലാവരും ക്യൂ നില്‍ക്കുമ്പോള്‍ ഒരു വസ്ത്രവും ധരിക്കാതെ ഒരാള്‍ പെട്ടെന്ന് ഇവര്‍ക്ക് പിന്നില്‍ വന്ന് നില്‍ക്കുകയായിരുന്നു.
യാതൊരു വിധത്തിലുമുള്ള ഭാവഭേദവും ഇദ്ദേഹത്തിന് ഇല്ലായിരുന്നു. ഇദ്ദേഹത്തിന് മുമ്പില്‍ നില്‍ക്കുന്നവര്‍ അധികം ശ്രദ്ധ നല്‍കിയില്ലെങ്കിലും ഇദ്ദേഹത്തിന് പിന്നിലും സമീപത്തും നില്‍ക്കുന്നവര്‍ ഇത് കണ്ട് ചിരിക്കുകയും മറ്റും ചെയ്യുന്നുണ്ടായിരുന്നു.
അല്‍പ്പ നേരത്തിനു ശേഷം പോലീസെത്തി ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തു കൊണ്ടു പോകുകയും ചെയ്തു. പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എയര്‍പോര്‍ട്ടിലുണ്ടായിരുന്നവരില്‍ ഒരാള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി മാറുകയാണ്.
https://www.facebook.com/Malayalivartha



























