സ്‌കൂട്ടറിന് പിന്നില്‍ മകളുണ്ടെന്ന് കരുതി അമ്മ മുന്നോട്ട് പോയി, അപകടമുണ്ടായപ്പോള്‍ മകളെ തിരഞ്ഞപ്പോള്‍ കുട്ടിയില്ല: ആശങ്കയുടെ നിമിഷങ്ങള്‍ക്ക് ശേഷം ആശ്വാസം

കൊച്ചി തോപ്പുംപടിയില്‍ ഒരമ്മയും മകളും പെട്രോള്‍ നിറയ്ക്കുന്നതിനായാണ് പുറപ്പെട്ടത്. പമ്പില്‍ എത്തിയപ്പോള്‍ കുട്ടി സ്‌കൂട്ടറില്‍ നിന്നും പുറത്തിറങ്ങി. പിന്നീട് മകള്‍ തിരികെ വണ്ടിയുടെ അടുത്തെത്തിയപ്പോള്‍ കയറിയെന്നു കരുതി അമ്മ വണ്ടിയുമായി മുന്നോട്ട് പോയി.
അമ്മ പോകുന്നത് കണ്ട് മകള്‍ പിന്നാലെ ഓടിച്ചെന്ന് വിളിച്ചെങ്കിലും കേട്ടില്ല. കുട്ടി, സ്‌കൂട്ടറിന് പിന്നാലെ ഓടിയതില്‍ സംശയം തോന്നിയ മറ്റൊരു ബൈക്ക് യാത്രികന്‍ കുട്ടിയോട് വിവരം തിരക്കിയപ്പോഴാണ് കാര്യം മനസ്സിലായത്. കുട്ടിയില്‍ നിന്നും അമ്മയുടെ മൊബൈല്‍ നമ്പര്‍ വാങ്ങിയ യുവാവ് പലവട്ടം വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. പിന്നീട് കുട്ടി മറ്റൊരു ബന്ധുവിനെ വിളിച്ചു കാര്യം പറയുകയായിരുന്നു.
എന്നാല്‍ കുണ്ടന്നൂരിനടുത്ത് എത്തിയപ്പോള്‍ അമ്മ ഓടിച്ചിരുന്ന വണ്ടിയ്ക്ക്് ചെറിയൊരു അപകടം പറ്റി. അപ്പോള്‍ തിരിഞ്ഞുനോക്കിയപ്പോഴാണ് മകള്‍ ഒപ്പമില്ലെന്ന കാര്യം ഇവര്‍ അറിയുന്നത്.
കുട്ടിയെ കാണാതെ പരിഭ്രാന്തിയിലായ അമ്മ മറ്റൊരു വാഹനത്തില്‍ തിരികെ പെട്രോള്‍ പമ്പില്‍ എത്തിയപ്പോള്‍ ബൈക്ക് യാത്രികനൊപ്പം നില്‍ക്കുന്ന കുട്ടിയെ കാണുകയായിരുന്നു.
https://www.facebook.com/Malayalivartha



























