Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

വെഡ്ഡിങ് ഫൊട്ടോഗ്രഫിയില്‍ അണ്ടര്‍ വാട്ടര്‍ ഫൊട്ടോഗ്രഫി തരംഗമാകുന്നു

29 MARCH 2019 05:01 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ഒരു സിനിമയില്‍, 'നടി കുളത്തിലേക്കു ചാടുകയാണല്ലോ, ക്യാമറയും ഒപ്പം ചാടട്ടേ..' എന്നു ശ്രീനിവാസന്‍ പറഞ്ഞതു വെഡിങ് ഫൊട്ടോഗ്രഫിയുടെ കാര്യത്തില്‍ അച്ചട്ടാകുന്നു! കല്യാണം കഴിഞ്ഞാല്‍ ഫോട്ടോ ഷൂട്ടിനു പച്ചപ്പും ഹരിതാഭയും തേടി പോയിരുന്ന വധൂവരന്മാര്‍ ഇപ്പോള്‍ സ്വിമ്മിങ് പൂളിലേക്കു ചാടുകയാണ്. ക്യാമറയും ഒപ്പം ചാടും. കാഞ്ചീപുരം സാരിയും സ്വര്‍ണാഭരണങ്ങളുമണിഞ്ഞ വധുവും തൂവെള്ള മുണ്ടും ഷര്‍ട്ടും വേഷ്ടിയുമണിഞ്ഞ വരനും ജലനീലിമയില്‍ കാന്‍വാസിലെന്ന പോലെ ഫോട്ടോയ്ക്കു പോസ് ചെയ്യുന്നതാണ് പുതിയ ട്രെന്‍ഡ്.

പലരുടെയും മനസ്സില്‍ അനിമല്‍ പ്ലാനറ്റ് ചാനലിലെ കടല്‍ ഡൈവിങ് ദൃശ്യങ്ങളാണ് അണ്ടര്‍ വാട്ടര്‍ ഫൊട്ടോഗ്രഫിയെന്നു കേള്‍ക്കുമ്പോള്‍ ഓര്‍മ വരിക. എന്നാല്‍, വെള്ളത്തിനടിയിലെ കല്യാണ ഫൊട്ടോഗ്രഫിക്ക് ഇതുമായി ഒരു ബന്ധവുമില്ല. ഓക്‌സിജന്‍ മാസ്‌ക് ധരിച്ച് വെള്ളത്തിനടിയിലേക്ക് ഊളിയിടുന്ന ഏര്‍പ്പാടല്ലിത്. 5 അടിയില്‍ താഴെ മാത്രം താഴ്ചയുള്ള സ്വിമ്മിങ് പൂളുകളിലാണ് ഫോട്ടോഷൂട്ട് നടക്കുക. വരനും വധുവിനും നീന്താതെ സുഖമായി നില്‍ക്കാം.

ഒരു മണിക്കൂര്‍ വെള്ളത്തില്‍ നിര്‍ത്തി മുങ്ങിയും പൊങ്ങിയും ശ്വാസം നിയന്ത്രിച്ചും ശരീരത്തെ ശാന്തമാക്കിയ ശേഷമേ ഫോട്ടോഷൂട്ട് ആരംഭിക്കൂ. ഒരു മണിക്കൂറോളം നീണ്ട പല ശ്രമങ്ങളിലൂടെ കൂടുതല്‍ നേരം ശ്വാസം പിടിച്ചുവയ്ക്കാന്‍ ശരീരം പര്യാപ്തമാകും. പിന്നെ പടമെടുപ്പ് എളുപ്പം.

അണ്ടര്‍ വാട്ടര്‍ ഫൊട്ടോഗ്രഫിക്കു പ്രത്യേക ക്യാമറയൊന്നും വേണമെന്നില്ല. നമ്മുടെ നാട്ടിലെ ഫൊട്ടോഗ്രാഫര്‍മാര്‍ സാധാരണ ഉപയോഗിക്കുന്ന ഡിഎസ്എല്‍ആര്‍ ക്യാമറ ധാരാളം. വെള്ളത്തിനടിയില്‍ സുരക്ഷിതമായി ക്യാമറ ഉപയോഗിക്കാന്‍ വാട്ടര്‍ പ്രൂഫ് കിറ്റുകള്‍ സഹായിക്കും. ക്യാമറ ബോഡിക്കും ലെന്‍സിനും പ്രത്യേക കവറുകള്‍ ആണ് ഉപയോഗിക്കുക. പൊട്ടാത്ത, വെള്ളം കയറാത്ത വിദേശനിര്‍മിത മികച്ച കിറ്റുകള്‍ക്ക് ശരാശരി ഒന്നര ലക്ഷം രൂപ മുതല്‍ മുകളിലേക്കാണ് വില.

പലപ്പോഴും വെഡിങ് ഫോട്ടോഷൂട്ട് നടത്തുന്നത് പൂമല, ചെറുതുരുത്തി തുടങ്ങിയ സ്ഥലങ്ങളിലെ റിസോര്‍ട്ടുകളിലെ സ്വിമ്മിങ് പൂളുകള്‍ കേന്ദ്രീകരിച്ചാണ്. റിസോര്‍ട്ടുകളിലെ താമസവുമായി ചേര്‍ത്തുള്ള പാക്കേജുകളുമുണ്ട്. ഗൗണ്‍, സ്യൂട്ട് പോലുള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് ഫോട്ടോഷൂട്ടെങ്കില്‍ ഇവ വാടകയ്‌ക്കെടുക്കുകയാണ് പതിവ്. വെള്ളത്തിലിറങ്ങാനുള്ള പേടികൊണ്ടു പലപ്പോഴും വധൂവരന്മാര്‍ പരിഭ്രാന്തരാകാറുണ്ട്. വളരെ സമയമെടുത്ത് അവര്‍ക്ക് ആത്മവിശ്വാസം നല്‍കിയാകും ഫോട്ടോഷൂട്ട്.

ഒരു ദിവസത്തെ ഫോട്ടോഷൂട്ട് ആണ് പലപ്പോഴും വധൂവരന്മാര്‍ക്കു വേണ്ടി ഒരുങ്ങുക. 20,000 രൂപയുടെ ബേസ് പാക്കേജ് മുതല്‍ മുകളിലേക്കാണ് പ്രതിഫലം. പകല്‍ വെളിച്ചത്തിലാണ് ഷൂട്ടിങ് നടക്കുക എന്നതിനാല്‍ പ്രത്യേക വെളിച്ച ക്രമീകരണമോ വലിയ സംഘമോ ആവശ്യമില്ല. വേഷവിതാനങ്ങളുടെ എണ്ണം കൂടുന്നതും ലൊക്കേഷന്‍ ദൂരേക്കു പോകുന്നതും തുക കൂട്ടാനിടയാക്കാം.

ആലപ്പുഴ, മൂന്നാര്‍, കൊച്ചി എന്നിവിടങ്ങളിലും അണ്ടര്‍ വാട്ടര്‍ ഫൊട്ടോഗ്രഫിക്കു റിസോര്‍ട്ടുകള്‍ വേദിയൊരുക്കാറുണ്ട്. കല്യാണ വേഷത്തില്‍ തന്നെ വെള്ളത്തിനടിയില്‍ ഫോട്ടോഷൂട്ട് നടത്താനാണ് പല വധൂവരന്മാരുടെയും ആഗ്രഹം. ഇത്തരം ചിത്രങ്ങള്‍ മാത്രം ഉള്‍പ്പെടുത്തി പ്രത്യേക ഫോട്ടോ ആല്‍ബം, വിഡിയോ ആല്‍ബം എന്നിവ തയാറാക്കുന്ന രീതിയുമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (7 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (7 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (7 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (8 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (8 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (8 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (8 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (8 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (9 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (9 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (10 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (10 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (11 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (11 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (11 hours ago)

Malayali Vartha Recommends