വീണ്ടും കൂറ്റന്‍ വൈരക്കല്ല്

ദക്ഷിണാഫ്രിക്കയിലെ ഖനിയില്‍നിന്നു മറ്റൊരു കൂറ്റന്‍ വൈരക്കല്ല് ഖനനം ചെയ്തു. നേരത്തെ ലോകത്തിലെ ഏറ്റവും വലിയ വൈരക്കല്ലു കിട്ടിയതും ഇതേ ഖനിയില്‍ നിന്നാണ്.
ബെലീഗേര്‍ഡ് ഡയമണ്ട് മൈനര്‍ ഡയമണ്ട്സ് കമ്പനിയുടെ കളിമണ്‍ ഖനിയില്‍നിന്നാണ് 425 കാരറ്റിന്റെ വെള്ളനിറമുള്ള ടൈപ്പ് -രണ്ട് കല്ലു കണ്ടെത്തിയത്.
ബി.എം.ഒ. കാപ്പിറ്റല്‍ മാര്‍ക്കറ്റ്സിന്റെ വിലയിരുത്തലില്‍ ഇതിനു 105 കോടി രൂപയോളം വിലവരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്.
എന്നാല്‍, 240 കോടി രൂപയുടെ മൂല്യമുണ്ടെന്നാണ് ആര്‍.ബി.സി. കാപ്പിറ്റല്‍ മാര്‍ക്കറ്റ്സ് കണക്കാക്കുന്നത്. കടക്കെണിയില്‍ മുങ്ങിക്കൊണ്ടിരുന്നു കമ്പനിക്ക് വലിയ ആശ്വാസമാണിത്.
1902-ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഖനിയില്‍നിന്നു കിട്ടുന്ന ആറാമത്തെ വലിയ വൈരക്കല്ലാണിത്. ഇതുവരെ ലഭിച്ച ഏറ്റവും വലിയ കല്ല് 3106 കാരറ്റിന്റേതായിരുന്നു. ബ്രിട്ടീഷ് രാജ്ഞിയുടെ കിരീടത്തിലുള്ളത് ഈ കല്ലില്‍നിന്നുള്ള വൈരമാണ്.
https://www.facebook.com/Malayalivartha



























