പെറ്റ് ഷോപ്പില്‍ നിന്നും പെരുമ്പാമ്പിന്‍കുഞ്ഞിനെ അടിച്ചുമാറ്റി പാന്റിനുള്ളില്‍ ഇട്ടുകൊണ്ടുപോയി; അമ്പരപ്പിക്കുന്ന ദൃശ്യങ്ങള്‍

അമേരിക്കയിലെ റോക്വുഡിലെ ഒരു പെറ്റ് ഷോപ്പുകാര്‍ അവരുടെ കടയില്‍ നിന്നും പെരുമ്പാമ്പിന്‍കുഞ്ഞിനെ മോഷ്ടിച്ചുകൊണ്ട് പോയയാളെ തേടുകയാണ്.
ഇവിടെ പ്രവര്‍ത്തിക്കുന്ന ഐ ലവ് മൈ പെറ്റ്‌സ് എന്ന കടയില്‍ നിന്നാണ് പെരുമ്പാമ്പിന്‍കുഞ്ഞ് മോഷണം പോയത്.
വളര്‍ത്ത് മൃഗങ്ങളെ വാങ്ങുവാനെന്ന വ്യാജേന ഇവിടെ എത്തിയ ഇയാള്‍ കൂടിനുള്ളില്‍ കിടന്ന നാല് അടി നീളമുള്ള പാമ്പിനെ കൈക്കലാക്കുകയായിരുന്നു. മാത്രമല്ല പാമ്പിനെ പാന്റ്‌സിന്റെ ഉള്ളില്‍ ഇട്ട് കൊണ്ടുപോകുകയും ചെയ്തു.
കടയില്‍ നിന്നും ഒരു എലിയെ വാങ്ങുകയും അതിന്റെ വില നല്‍കുകയും ചെയ്തിട്ടാണ് അയാള്‍ പോയത്.
മോഷണം നടത്തിയതിനു ശേഷം നാലുമിനിട്ടോളം സമയം കടയില്‍ ചെലവഴിച്ചതിനു ശേഷമാണ് അയാള്‍ പോയത്.
പാമ്പിനെ കാണാനില്ലെന്ന് മനസിലാക്കിയ ജീവനക്കാര്‍ സിസിടിവി പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി മനസിലായത്. ഇവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തുകയാണ്.
ഇയാള്‍ പാമ്പിനെ മോഷ്ടിച്ചുകൊണ്ടു പോകുന്നതിന്റ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha



























