ഇതൊക്കെ ചെയ്യുന്നത്, താന്‍ തന്നെയാണ് തന്റെ പ്രേതമല്ലെന്ന് സുഷമ സ്വരാജ് ട്വീറ്റിനു മറുപടി കൊടുത്തു!

ട്വിറ്ററിലെ സജീവ സാന്നിധ്യമാണ് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്.
സുഷമയുടെ, ട്വിറ്ററിലൂടെ ഉള്ള ഇടപെടലുകളും മറുപടികളും പലതും വാര്‍ത്തകളില്‍ ഇടംപിടിക്കാറുമുണ്ട്.
അടുത്തിടെ സമിത് പാണ്ഡെ എന്ന യുവാവിന്റെ ട്വീറ്റിന് സുഷമ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ഹിറ്റാകുന്നത്.
തീര്‍ച്ചയായും ട്വീറ്റുകള്‍ ചെയ്യുന്നത് സുഷമ സ്വരാജല്ല, പിആര്‍ ചെയ്യുന്ന ആരോ ആണ്.
അവര്‍ക്കു കൊടുക്കുന്ന കാശിനോട് അവര്‍ നീതി പുലര്‍ത്തുന്നുണ്ട്- എന്നായിരുന്നു സമിത് പാണ്ഡെയുടെ ട്വീറ്റ്.

ഉടന്‍ സുഷമയുടെ മറുപടിയെത്തി. അത് ഞാന്‍ തന്നെയാണ്, എന്റെ പ്രേതമല്ല- ഇതായിരുന്നു സുഷമയുടെ മറുപടി.
https://www.facebook.com/Malayalivartha



























