ദുബായിയില്‍ ഖുറാന്‍ പാര്‍ക്ക് തുറന്നു

പരിശുദ്ധ ഖുറാനെക്കുറിച്ച് വിശദമായി മനസിലാക്കാന്‍ അവസരം നല്‍കുന്ന ഖുറാന്‍ പാര്‍ക്ക് ദുബായിയില്‍ തുറന്നു.
ദുബായിയിലെ അല്‍ ഖവാനീജ് മേഖലയില്‍ ദുബായ് മുന്‍സിപ്പാലിറ്റിയാണ് അല്‍ ഖുറാന്‍ പാര്‍ക്ക് എന്ന് പേരിട്ടിരിക്കുന്ന ഈ പാര്‍ക്ക് നിര്‍മിച്ചത്. ഇവിടെയെത്തുന്ന സന്ദര്‍ശകര്‍ക്ക് പ്രവേശനം സൗജന്യമാണ്.
60 ഹെക്ടര്‍ സ്ഥലത്ത് നിര്‍മിച്ചിരിക്കുന്ന ഈ പാര്‍ക്കില്‍ ഖുറാനില്‍ പരാമര്‍ശിച്ചിരിക്കുന്ന ഔഷധ സസ്യങ്ങള്‍, അത്ഭുതങ്ങള്‍ പരിചയപ്പെടുത്തുന്ന ഗുഹ, ചെടികളുടെ ഔഷധ ഗുണം പരിചയപ്പെടുത്തുന്ന കിയോസ്‌ക്കുകള്‍ എന്നിവയും ഉള്‍പ്പെടുന്നു.
അത്തിപ്പഴം, വെളുത്തുള്ളി, ചുവന്നുള്ളി, പയര്‍, മാതളം, ഒലിവ്, ചോളം, വാഴപ്പഴം, ഗോതമ്പ്, മുന്തിരി, വെള്ളരിക്ക, ഇഞ്ചി, തണ്ണിമത്തന്‍, പുളി തുടങ്ങി ഖുറാനില്‍ പറയുന്ന 54 ഇനം സസ്യങ്ങള്‍ ഇവിടെ നട്ടിട്ടുണ്ട്.
വിശാലമായ പ്രധാനകവാടം, കുട്ടികള്‍ക്കുള്ള വിനോദ സ്ഥലം, ഉംറ ചെയ്യുവാനുള്ള സ്ഥലം, ഖുറാനിലെ പരിശുദ്ധ സ്ഥലങ്ങള്‍ തുടങ്ങി നിരവധി കാഴ്ച്ചകളാണ് സന്ദര്‍ശകര്‍ക്കായി ഇവിടെ ഒരുക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha



























