വഴിയരികില്‍ നിര്‍ത്തിവച്ചിരിക്കുന്ന സ്‌കൂട്ടര്‍ തല്ലിത്തകര്‍ക്കുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ദൃശ്യങ്ങള്‍; പ്രതിഷേധമുയരുന്നു

ചെന്നൈ മറീന ബീച്ചിന് സമീപം വഴിയരികില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ പോലീസ് ഉദ്യോഗസ്ഥന്‍ തല്ലിത്തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രതിഷേധമുയര്‍ത്തുന്നു.
വിഐപിയുടെ അകമ്പടി വാഹനങ്ങള്‍ വരുന്നതിനു മുന്നോടിയായി വഴിയിലെ മറ്റ് വാഹനങ്ങള്‍ മാറ്റുന്നതിനിടെയാണ് സംഭവം.
സ്‌കൂട്ടറിന്റെ ഉടമയുടെ മുമ്പില്‍ വച്ചാണ് പോലീസുദ്യോഗസ്ഥന്‍ ഇങ്ങനെ ചെയ്തത്.
സമീപമുണ്ടായിരുന്ന മറ്റൊരു പോലീസുദ്യോഗസ്ഥന്‍ ഈ കാഴ്ച്ച കണ്ടുകൊണ്ടു നില്‍ക്കുന്നുമുണ്ടായിരുന്നു.
സമീപമുണ്ടായിരുന്ന ഒരാള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചതിനെ തുടര്‍ന്ന് വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നത്.
ഈ പോലീസുദ്യോഗസ്ഥനെതിരെ നിയമനടപടി സ്വീകരിച്ചിട്ടുണ്ടെന്നാണ് അറിയാന്‍ സാധിക്കുന്നത്.
https://www.facebook.com/Malayalivartha



























