വിനോദസഞ്ചാരികള്‍ നോക്കിനില്‍ക്കെ നദിയിലേക്ക് മഞ്ഞ് മല അടന്ന് വീണു; തുടര്‍ന്ന് തീരത്തേക്ക് ഇരച്ചുകയറിയ വന്‍ ഓളങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ആളുകള്‍ ജീവനും കൊണ്ടോടി!

മഞ്ഞ് മലയുടെ ഒരു ഭാഗം നദിയിലേക്ക് അടര്‍ന്ന് വീണതിനെ തുടര്‍ന്നുണ്ടായ ഭീമന്‍ തിരമാലയില്‍ നിന്നും വിനോദ സഞ്ചാരികള്‍ ജീവനും കൊണ്ട് ഓടി രക്ഷപെടുന്നതിന്റെ അമ്പരപ്പിക്കുന്ന ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു.
ഐസ്ലാന്‍ഡിലെ ഒരു പാര്‍ക്കിലാണ് സംഭവം.
മഞ്ഞ് മലകളാല്‍ ചുറ്റപ്പെട്ട ഒരു നദിയുടെ സമീപം വിനോദസഞ്ചാരികള്‍ നില്‍ക്കുമ്പോള്‍ കുറച്ചകലെയുള്ള മഞ്ഞ് മലയുടെ ഒരു ഭാഗം അടര്‍ന്ന് നദിയിലേക്ക് വീഴുകയായിരുന്നു.
ഇതിനെ തുടര്‍ന്ന് തിരമാലകണക്കെ വെള്ളം കരയിലേക്ക് ശക്തിയായി കയറി വരുമ്പോള്‍ സഞ്ചാരികളെല്ലാം ജീവനുംകൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു.
സംഭവത്തില്‍ ആര്‍ക്കും ജീവാപായമോ പരിക്കുകളോ ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
മൗണ്ടെയ്ന്‍ ഗൈഡും ഒരു ടൂര്‍ കമ്പനിയുടെ ഉടമയുമായ സ്റ്റീഫന്‍ മന്റ്‌ലെറാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
https://www.facebook.com/Malayalivartha



























