ഒരു കങ്കാരു എലിയെ തിന്നിട്ട് മരിക്കാന്‍ കഴിഞ്ഞെങ്കിലെന്ന് ഏതെങ്കിലും പാമ്പ് വിചാരിച്ചാല്‍ മരിക്കാതിരിക്കാനേ പറ്റൂ...!

എതിരാളികളുടെ ആക്രമണത്തില്‍ നിന്നും അതിസാഹസികമായി രക്ഷപെടുവാന്‍ സാമര്‍ത്ഥ്യമുള്ള ജീവിയാണ് കങ്കാരു എലി. അസാധാരണമായ മെയ് വഴക്കമുള്ള കങ്കാരു എലികളെ പാമ്പുകള്‍ക്ക് ഭക്ഷണമായി ലഭിച്ചിട്ടില്ല.
ഇത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ ലഭിച്ച ദൃശ്യങ്ങളാണ് ഏറെ ആശ്ചര്യമാകുന്നത്.
ഭക്ഷണമാക്കുവാന്‍ വരുന്ന പാമ്പിന്റെ പിടിയില്‍ നിന്നും എലി അസാധാരണമായ മെയ് വഴക്കത്തോടെ രക്ഷപെടുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
കങ്കാരു എലികളുടെ നീക്കം മനസിലാക്കുവാന്‍ സ്ഥാപിച്ച സ്പീഡ് കാമറയിലാണ് ഇത് പതിഞ്ഞത്. നീണ്ട കാലുകള്‍ ഉപയോഗിച്ചാണ് ശത്രുക്കളുടെ പിടിയില്‍ നിന്നും കങ്കാരു എലികള്‍ രക്ഷപെടുന്നത്.
ശാസ്ത്രലോകത്തിന് ഏറെ അമ്പരപ്പ് സമ്മാനിക്കുന്ന ഈ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ വൈറലായി മാറുകയാണ്.
https://www.facebook.com/Malayalivartha



























