അതിശക്തമായ കാറ്റില്‍ ഭീമന്‍ കുട പറന്നുയര്‍ന്നു, കൂടെ ഒരാളും!

കാറ്റ് അതിശക്തിയായി ആഞ്ഞടിച്ചപ്പോള്‍ ഒരു ഭീമന്‍ കുട പോലും പറന്നുയര്‍ന്നു. അപ്പോള്‍ അതിന്റെ അടിത്തറയില്‍ ചവിട്ടി നിന്നയാളും കുടയ്‌ക്കൊപ്പം അന്തരീക്ഷത്തിലേക്ക് ഉയര്‍ന്നു പോകുന്നതിന്റെ അമ്പരപ്പിക്കുന്ന ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു.
തുര്‍ക്കിയിലെ ഒസ്മാനിയ പ്രവിശ്യയിലാണ് ഈ സംഭവം നടന്നത്. സാദിക്ക് എന്നാണ് ഈ വ്യക്തിയുടെ പേര്. വഴിയരികില്‍ സുഹൃത്തുക്കള്‍ക്കൊപ്പം സാദിക്ക് ഇരിക്കുമ്പോഴാണ് അതി ശക്തിയായി കാറ്റ് വീശിയത്.
കാറ്റിന്റെ ശക്തിയെ തുടര്‍ന്ന് സമീപത്ത് സ്ഥാപിച്ചിരുന്ന വലിയൊരു കുട മറിഞ്ഞു വീഴുവാന്‍ തുടങ്ങിയപ്പോള്‍ സാദിക്കും സുഹൃത്തുക്കളും അത് പിടിച്ചു നിര്‍ത്തുവാന്‍ ശ്രമിച്ചു.
കുടഉറപ്പിച്ചിരുന്ന അടിത്തറയില്‍ ചവിട്ടി കുടയ്ക്ക് ഭാരം കൊടുത്ത് സാദിക്ക് നിന്നു. എന്നാല്‍ കാറ്റിന്റെ ശക്തി വീണ്ടും കൂടിയപ്പോള്‍ കുട അന്തരീക്ഷത്തിലേക്ക് ഉയര്‍ന്നു പൊങ്ങി. ഒപ്പം സാദിക്കും.
നാല് മീറ്റര്‍ ഉയരത്തില്‍ പറന്ന കുടയില്‍ നിന്നും സാദിക്ക് ചാടി രക്ഷപെടുകയായിരുന്നു. അദ്ദേഹത്തിന് പരിക്കുകളൊന്നുമില്ല.
പക്ഷെ ഈ കുട പറന്നു ചെന്ന് വീണത് മറ്റൊരാളുടെ മുകളിലേക്കായിരുന്നു. ഇദ്ദേഹത്തിന് ചെറിയ പരിക്കുകള്‍ പറ്റിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha



























