ഓട്ടോറിക്ഷയ്ക്കു മുകളില്‍ പൂന്തോട്ടം ഉണ്ടാക്കി പരിസ്ഥിതി അവബോധം നടത്തുന്ന യുവാവ്

കോല്‍ക്കത്ത സ്വദേശിയായ ഒരു ഓട്ടോ ഡ്രൈവര്‍ സോഷ്യല്‍ രംഗത്ത് ശ്രദ്ധ നേടുന്നു. വൃക്ഷങ്ങളും ചെടികളും സംരക്ഷിക്കണമെന്ന സന്ദേശം നല്‍കാനായി അദ്ദേഹം തന്റെ ഓട്ടോയുടെ മുകളില്‍ ഒരു പൂന്തോട്ടം തന്നെ സൃഷ്ടിച്ചു. ഇദ്ദേഹത്തിന്റെ പേര് ബിജയ് പാല്‍ എന്നാണ്.
'മരങ്ങളെ സംരക്ഷിക്കു, ജീവന്‍ രക്ഷിക്കു' എന്ന സന്ദേശം ഓട്ടോയില്‍ എഴുതി ചേര്‍ത്ത് പ്രകൃതിയോട് കൂടുതല്‍ ഇണങ്ങി ജീവിക്കുവാന്‍ എല്ലാവരെയും പ്രേരിപ്പിക്കുകയാണ് ഇദ്ദേഹം.
ഓട്ടോയ്ക്കു മുകളില്‍ പൂന്തോട്ടം നിര്‍മിച്ചതിനാല്‍ കൊടും ചൂടുള്ള സമയത്ത് വാഹനത്തിന് അകത്ത് നല്ല തണുപ്പുണ്ടെന്ന് ബിജയ് പറയുന്നു.
ഈ ഓട്ടോ റിക്ഷയുടെ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായി മാറുകയാണ്. വലിയൊരു സന്ദേശം സമൂഹത്തിന് പകര്‍ന്നു നല്‍കുവാന്‍ വ്യത്യസ്തമായ മാര്‍ഗം സ്വീകരിച്ച ബിജയ് പാലിന് അഭിനന്ദനം അര്‍പ്പിച്ച് നിരവധിയാളുകള്‍ രംഗത്തെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha



























